ETV Bharat / state

തെരഞ്ഞെടുപ്പില്‍ മുനമ്പം വിഷയമാക്കാന്‍ ബിജെപി; പാലക്കാട്ടെ സ്ഥാനാർത്ഥി മുനമ്പത്തെത്തും - NDA IN MUNAMBAM STRIKE

പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്‌ണ കുമാർ മുനമ്പത്തേക്ക്, സമര പന്തൽ സന്ദർശിക്കും

കൃഷ്ണകുമാർ മുനമ്പം സന്ദർശനം  മുനമ്പം സമരം ബിജെപി  PALAKKAD NDA CANDIDATE  BYPOLLS IN KERALA
BJP to use Munambam strike in Election (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 9, 2024, 8:08 PM IST

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മുനമ്പം സമരം കൂടുതൽ ശക്തമായി ഉപയോഗിക്കാൻ ബിജെപി തീരുമാനം. പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്‌ണ കുമാർ ഞായറാഴ്‌ച മുനമ്പത്തെ സമര പന്തൽ സന്ദർശിക്കും. രാവിലെ 8.30ന് കൃഷ്‌ണ കുമാർ മുനമ്പത്തെ സമര പന്തലിൽ എത്തുമെന്ന് എൻഡിഎ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. ഇരുമുന്നണികളേയും കുറ്റപ്പെടുത്തിക്കൊണ്ട് എൻഡിഎ പാലക്കാട്ട് മുനമ്പം വിഷയം പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതിനിടെ മുനമ്പം സമരത്തിന് സിറോ മലബാർ സഭ പൂർണ പിന്തുണ പ്രഖ്യാപിച്ചു. വഖഫ് മന്ത്രിക്ക് മറുപടിയുമായി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ രംഗത്തെത്തി. മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച് സമരം ചെയ്യാനാവില്ലെന്നും ഖദറിട്ട സമര പന്തലിലിട്ട് വരാനാവില്ലെന്നും ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. 'ഏതറ്റം വരെയും സമരവുമായി മുന്നോട് പോകും. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കും. വഖഫ് ബോർഡിന്‍റെ അവകാശ വാദം ഉപേക്ഷിക്കണം' എന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.

Also Read: മുനമ്പം തര്‍ക്കത്തില്‍ സര്‍വകക്ഷി യോഗം വേണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.