മൂന്നാര്‍: മൂന്നാറില്‍ വരുന്ന യാത്രക്കാര്‍ വഴിയരികിൽ വിഹരിക്കുന്ന വന്യമൃഗങ്ങളെ കൗതുക്കത്തോടെ നോക്കിനില്‍ക്കുന്നതും ഫോട്ടോ എടുക്കുന്നതും സാധാരണമായ കാഴ്‌ചയായിരുന്നു. എന്നാല്‍ ഇന്ന് പടയപ്പ എന്ന കാട്ടാന പൊതുസ്ഥലങ്ങളല്‍ കറങ്ങി നടക്കുന്നതും ഭക്ഷണം തേടി ജനവാസ കേന്ദ്രങ്ങളിലെത്തുന്നതും കടകൾ നശിപ്പിക്കുന്നതുമാണ് മൂന്നാറിലെ പതിവ് കാഴ്‌ച.
ഇന്ന് മൂന്നാറിനടുത്ത് കല്ലാറില്‍ പച്ചക്കറി മാലിന്യവും മറ്റ് മാലിന്യങ്ങളും വേർതിരിക്കുന്ന സ്ഥലത്തെത്തിയ പടയപ്പ തീറ്റയെടുക്കുന്ന ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്. വീഡിയോയില്‍ പച്ചക്കറികൾക്കൊപ്പം പ്ലാസ്റ്റിക് മാലിന്യവും പടയപ്പ കഴിക്കുന്നത് കാണാം. ഇതുമൂലം ആനയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വനംവകുപ്പ് ഉചിതമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അതേസമയം ആനയെ പേടിച്ചാണ് തങ്ങള്‍ എന്നും ജോലിക്ക് പോകുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. അതിനാൽ എത്രയും പെട്ടെന്ന് ആനയെ ഉൾവനത്തിലേക്ക് തുരത്താൻ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.
Also Read: കനത്ത മഴയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു; മൃതദേഹം പെട്ടിയോടെ പുറത്തുവന്നു