എറണാകുളം : പി വി അൻവറിന്‍റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി (High Court About P V Anwar Kakkadampoyil Park ). മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കുട്ടികളുടെ പാർക്ക് തുറക്കാൻ പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹര്‍ജിക്കാരൻ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് നടപടി.
പി വി അന്‍വർ എംഎല്‍എയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പിവിആർ നാച്വറോയിലെ കുട്ടികളുടെ പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്ത് ലൈസൻസോടുകൂടിയാണോ എന്നറിയിക്കാനാണ് ഹൈക്കോടതി നിർദ്ദേശം. പാര്‍ക്കിനെ കുറിച്ച് പഠനം നടത്താതെ, തുറക്കാനുള്ള സര്‍ക്കാർ ഉത്തരവ് റദ്ദാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി വി രാജന്‍ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തിക്കാൻ കൂടരഞ്ഞി പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും സുരക്ഷാ പരിശോധന നടത്തിയിട്ടില്ലെന്നുമുള്ള വിവരാവകാശ രേഖ പരാതിക്കാരന്‍ കോടതിയിൽ ഹാജരാക്കിയിരുന്നു.
ഹർജി ഈ മാസം 6 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. 2018 ജൂണ്‍ 18 ന് ദുരന്തനിവാരണ നിയമപ്രകാരം കോഴിക്കോട് കളക്‌ടറാണ് പാര്‍ക്ക് അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയത്. പാര്‍ക്കിന്‍റെ പ്രവര്‍ത്തനം മലയോര മേഖലകളില്‍ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കളക്‌ടറുടെ ഉത്തരവ്. പിന്നീട് പി വി അന്‍വര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ആഗസ്‌റ്റ് 21ന് ദുരന്തനിവാരണ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി കുട്ടികളുടെ പാര്‍ക്ക് തുറക്കാൻ ഉത്തരവിടുകയായിരുന്നു.
'പൂപ്പാറയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം'; ഹൈക്കോടതി വിധിക്കെതിരെ വ്യാപക പ്രതിഷേധം : പൂപ്പാറയിലെ പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. സംഭവത്തില്‍ പൂപ്പാറ ആക്ഷണ്‍ കൗണ്‍സില്‍ അപ്പീല്‍ സമര്‍പ്പിച്ചു. തലമുറകളായി മേഖലയില്‍ താമസിക്കുന്നവരെ കോടതി വിധി പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്ഷണ്‍ കൗണ്‍സില്‍ അപ്പീല്‍ നല്‍കിയത്.
ജനുവരി 28നാണ് പൂപ്പാറയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കായിരുന്നു കോടതി ഉത്തരവ്. ആറാഴ്‌ചയ്‌ക്കുള്ളില്‍ കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാണ് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. പുറമ്പോക്കിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവയാണ് ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.