ETV Bharat / state

പി വി അൻവർ എംഎല്‍എയുമായുള്ള ഫോൺ സംഭാഷണ വിവാദം; പത്തനംതിട്ട എസ്‌പി അവധിയില്‍ പ്രവേശിച്ചു - Pathanamthitta SP On Leave - PATHANAMTHITTA SP ON LEAVE

എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തുന്ന ശബ്‌ദരേഖയാണ് പുറത്ത് വന്നത്.

PTA SP  MR AJITHKUMAR  SUJITH DAS  P V ANWAR
എസ്‌പി സുജിത് ദാസ്, പി വി അൻവർ എംഎല്‍എ (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 31, 2024, 3:18 PM IST

പത്തനംതിട്ട : പി വി അൻവർ എംഎല്‍എയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ പത്തനംതിട്ട എസ്‌പി സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചു. മൂന്ന് ദിവസത്തേക്കാണ് അവധി. എഡിജിപി എം ആർ അജിത്‌കുമാറിനെതിരെ പി വി അൻവർ എംഎല്‍എയോട് എസ്‌പി ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന ശബ്‌ദരേഖയാണ് പുറത്ത് വന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാല്‍ അജിത്‌കുമാർ പൊലീസില്‍ സർവശക്തനാണ് എന്ന് സുജിത് ദാസ്, അൻവർ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. എല്ലാ ബിസിനസുകാരും അജിത്കുമാറിന്‍റെ സുഹൃദ് വലയത്തിലാണെന്ന് അൻവർ പറയുമ്പോള്‍ സുജിത് ദാസ് അത് ശരിവയ്ക്കുന്നുമുണ്ട് ഓഡിയോയില്‍.

അതേസമയം, പി വി അൻവർ എംഎല്‍എ നടത്തിയ അഴിമതി ആരോപണത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് വകുപ്പുതല അന്വേഷണവും നടപടിയും ഉണ്ടായേക്കും എന്നാണ് സൂചന. എഡിജിപിഎം ആർ അജിത്‌കുമാർ, പത്തനംതിട്ട എസ്‌പി സുജിത്ത് ദാസ് എന്നിവർക്കെതിരെ വലിയ സാമ്പത്തിക ആരോപണമാണ് പി വി അൻവർ ഉയർത്തിയത്. അതേസമയം, പി വി അൻവർ എംഎല്‍എയുമായുള്ള ശബ്‌ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്.

വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപിയെ കാണാൻ ശ്രമിച്ച എസ്‌പി സുജിത്തിന് അനുമതി നല്‍കിയിട്ടില്ല. എഡിജിപി എം ആർ അജിത്‌കുമാറിന്‍റെ ഓഫിസില്‍ ഇന്നലെ സുജിത് ദാസ് എത്തിയെങ്കിലും അനുവാദം നല്‍കിയില്ല. രണ്ടാഴ്‌ചയോളം മുൻപാണ് സുജിത്ത് ദാസ് പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായി ചുമതലയെറ്റെടുത്തത്.

Also Read: കെ സി വേണുഗോപാലിനെതിരെ വ്യക്തിഹത്യ': പി വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.