ETV Bharat / state

അവയവക്കച്ചവടം; പ്രതി സാബിത്തിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ - Organ Trafficking Case updates - ORGAN TRAFFICKING CASE UPDATES

അറസ്റ്റിലായ തൃശൂർ സ്വദേശി സാബിത്തിൽ നിന്ന് പൊലീസിന് ലഭിച്ചത് നിർണായക വിവരങ്ങൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അവയവ വിൽപനയിലൂടെ സാബിത്ത് നേടിയത് കോടികൾ.

ORGAN TRAFFICKING CASE KERALA  ORGAN TRADE ACCUSED SABITH  ORGAN TRAFFICKING AGENT ARREST  അവയവക്കച്ചവടം
Organ Trafficking Case (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 20, 2024, 3:16 PM IST

എറണാകുളം: നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌ത അന്താരാഷ്‌ട്ര അവയവ റാക്കറ്റ് സംഘത്തിലെ കണ്ണി തൃശൂർ സ്വദേശി സാബിത്തിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തേക്കും. തന്‍റെ 25-ാമത്തെ വയസിലാണ് പ്രതി സാബിത്ത് അവയവ റാക്കറ്റുമായി ബന്ധപ്പെടുന്നത്.

സ്വന്തം അവയവം നൽകി പണം സമ്പാദിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാൽ അവയവ സംഘത്തിൻ്റെ ഏജൻ്റായാൽ കൂടുതൽ പണം നേടാമെന്ന് മനസിലാക്കിയതോടെ ഏജൻ്റാകാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ അടക്കം പ്രതി സന്ദർശനം നടത്തിയിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അവയവ വിൽപനയുടെ ഏജൻ്റായി സാബിത്ത് നേടിയത് കോടികളാണ്. ഇരുപതുപേരെ അവയവ കൈമാറ്റത്തിന് ഇരയാക്കിയതായാണ് പൊലീസിന് ഇയാളിൽ നിന്ന് ലഭിച്ച വിവരം. എന്നാൽ ഇതിൽ കൂടുതൽ പേർ ഇരയായിട്ടുണ്ടാകുമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയുടെ വിരലടയാളം ഉൾപ്പടെ ശേഖരിച്ച് നേരത്തെ രാജ്യത്തെവിടെയെങ്കിലും പ്രതിക്കെതിരെ കേസുകൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

അതേസമയം പ്രതിയുമായി ബന്ധമുള്ള മറ്റൊരാൾ കൂടി പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. പ്രതി സാബിത്തുമായി ബന്ധമുള്ള തൃശൂർ സ്വദേശിയായ യുവതിയെയുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇരകളായവരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

രാജ്യാന്തര തലത്തിൽ ബന്ധമുള്ള മനുഷ്യക്കടത്തും അവയവ വിൽപനയും ഉൾപ്പെട്ട കേസായതിനാലാണ് ദേശീയ അന്വേഷണ ഏജൻസികൾ ഏറ്റെടുക്കാൻ സാധ്യതയേറിയത്. സാമ്പത്തിക പരാധീനതയുള്ളവരെ പണം വാഗ്‌ദാനം ചെയ്‌ത് വിദേശത്ത് എത്തിച്ച്, അവയവ വിൽപന നടത്തുന്ന സംഘത്തിന്‍റെ ഏജന്‍റാണ് തൃശൂർ സ്വദേശിയായ സാബിത്ത്. ഞായറാഴ്‌ചയാണ് നെടുമ്പാശ്ശേരി പൊലീസ് ഇയാളെ പിടികൂടിയത്. വിദേശത്തുനിന്ന് തിരിച്ചെത്തിയ ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നായിരുന്നു കസ്റ്റഡിയിലെടുത്തത്.

അറസ്റ്റ് രേഖപ്പെടുത്തിയെ പ്രതിയെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷയും സമർപ്പിക്കും. അന്താരാഷ്‌ട്ര അവയവ റാക്കറ്റ് സംഘവുമായി ബന്ധമുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്‌താൽ കൂടുതൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഈ കേസിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

പ്രതി നിയമവിരുദ്ധമായി, പണം സമ്പാദിക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് അവയവ കച്ചവടത്തിൽ ഏർപ്പെട്ടതെന്നാണ് പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. പ്രതിഫലം വാങ്ങി അവയവം നൽകുന്നത് നിയമവിധേയമാണെന്ന് ഇയാള്‍ ഇരകളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ചതിയിൽ പെടുത്തിയാണ് ഇരകളെ വിദേശത്തേക്ക് കടത്തിക്കൊണ്ടു പോയത്.

ഇരകളിൽ നിന്നും കിഡ്‌നി വാങ്ങി രോഗികൾക്ക് ട്രാൻസ്‌പ്ലാന്‍റ് ചെയ്‌തതായും പൊലീസിൻ്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ ഇരുപതോളം പേരെയാണ് പ്രതി ഇറാനിലേക്ക് കൊണ്ടുപോയത്. ഇതിൽ പത്തൊമ്പത് പേർ ഇതര സംസ്ഥാനക്കാരും ഒരാൾ പാലക്കാട് സ്വദേശിയാണെന്നുമാണ് സൂചന. ഒരാളെ അവയവ റാക്കറ്റിന് കൈമാറിയാൽ പത്ത് ലക്ഷം രൂപയായിരുന്നു സാബിത്തിന് ലഭിച്ചിരുന്നത്.

കസ്റ്റഡിയിലെടുത്ത പ്രതിയുടെ ഫോണിൽനിന്ന് അവയവക്കടത്തുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷത്തെ ബാധിക്കുന്നതിനാൽ
കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സാമ്പത്തിക പ്രയാസമുള്ളവരെ കണ്ടെത്തി പണം വാഗ്‌ദാനം ചെയ്‌ത് വിദേശത്ത് എത്തിക്കുകയാണ് പ്രതിയുടെ ആദ്യ ദൗത്യം. തുടർന്ന് കുവൈറ്റ് വഴി ഇറാനിലെത്തിച്ച് അവിടെയുള്ള ഒരു ആശുപത്രിയിൽ നിന്നാണ് അവയവങ്ങൾ ശേഖരിക്കുന്നതിനുള്ള ശസ്‌ത്രക്രിയ നടത്തിയിരുന്നതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴിയെന്നാണ് സൂചന.

ALSO READ: ഇറാനില്‍ അവയവക്കച്ചവടത്തിന് ഇരയായവരില്‍ പാലക്കാട്ടുകാരനും; കുവൈത്ത് വഴി ഇറാനിലെത്തിച്ചത് 20 പേരെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.