വയനാട് : ദൗത്യ സംഘത്തിനുനേരെ തിരിഞ്ഞ് ബേലൂർ മഖ്‌നയ്ക്ക് ഒപ്പമുള്ള മോഴയാന. ബാവലി വനമേഖലയിൽ മയക്കുവെടി ടീമിന് നേരെ ആന പാഞ്ഞടുത്തു. വെടിയുതിർത്ത് ശബ്‌ദമുണ്ടാക്കി തുരത്തി ആർആർടി. രണ്ടാനകള്‍ കാഴ്‌ചയില്‍ ഒരു പോലെയിരിക്കുന്നതും ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയായിരുന്നു. കഴുത്തില്‍ റേഡിയോ കോളറില്ലെങ്കില്‍ കര്‍ഷകനെ കൊന്ന ബേലൂര്‍ മഖ്‌നയെ തിരിച്ചറിയാന്‍ കഴിയില്ല. രണ്ടാനകളും ഒരുമിച്ചുള്ള സഞ്ചാരം ദൗത്യസംഘത്തിന് ആശങ്കയായി.
കാട്ടില്‍ മറ്റ് ആനകളെ കണ്ടിരുന്നെങ്കിലും ചൊവ്വാഴ്‌ചയാണ് മറ്റൊരു മോഴ ശ്രദ്ധയില്‍പ്പെടുന്നത്. കുറ്റിക്കാടായതിനാല്‍ തന്നെ മൂന്നുദിവസമായി ആനയെ മയക്കുവെടിവയ്ക്കാന്‍ കഴിയുന്നില്ല. ഒപ്പം രണ്ടാനകളുടെയും സഞ്ചാരം ഒരുമിച്ചായതോടെ കൂടുതല്‍ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടന്ന ശ്രമവും വിജയിച്ചിരുന്നില്ല. രാവിലെ ഏഴുമണി മുതല്‍ തുടങ്ങിയ ദൗത്യം വൈകീട്ട് ആറുമണിയോടെ അവസാനിപ്പിക്കേണ്ടിവന്നു. പതിവ് സ്ഥലത്തുനിന്ന് മാറി മണ്ണുണ്ടി കോളനിക്ക് സമീപത്തെ വനത്തിലാണ് ചൊവ്വാഴ്‌ച ബേലൂര്‍ മഖ്‌നയുടെ ലൊക്കേഷന്‍ ലഭിച്ചത്.
സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി കോളനി മേഖലയില്‍ നിന്നും ആളുകളെ മാറ്റിയിരുന്നു. ഡ്രോണ്‍ വഴി ദൗത്യസംഘം ആനയെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിലൂടെ ആനയുടെ ദൃശ്യം വനം വകുപ്പിന് ലഭിച്ചു. കുറ്റിക്കാട്ടിനുള്ളില്‍ ഒളിച്ചും അതിവേഗം പല ഭാഗത്തേക്കായി നീങ്ങിയും മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യം കാട്ടാന പരാജയപ്പെടുത്തുകയാണ്.