കോട്ടയം: കേന്ദ്രത്തിൽ വൺ ഇന്ത്യ അലയൻസ് അധികാരത്തിൽ വരുമെന്ന് കേരള ചീഫ് വിപ്പ് എൻ ജയരാജ്. തെരഞ്ഞെടുപ്പിൽ തുടക്കത്തിലെടുത്ത തന്ത്രം എൻഡിഎ പിന്നീട് മാറ്റുന്ന കാഴ്‌ചയാണ് കണ്ടത്. പ്രതിപക്ഷത്തുണ്ടായിരിക്കുന്ന ഐക്യം വൺ ഇന്ത്യ അലയൻസിന് സാധ്യത നൽകുന്നെന്നും ചീഫ് വിപ്പ് ചൂണ്ടിക്കാട്ടി.
കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കില്ല. തൃശൂരും പത്തനം തിട്ടയിലും BJP മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെടും. കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ 50000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൻ വിജയിക്കും. കേരളത്തിൽ യുഡിഎഫ് തരംഗമില്ലെന്നും ചീഫ് വിപ്പ് പറഞ്ഞു.