ETV Bharat / state

വളപട്ടണത്ത് ഒരു കോടിയും 300 പവനും കവര്‍ന്നത് അയല്‍വാസി; പിടികൂടി പൊലീസ്

പ്രതിയില്‍ നിന്നും മോഷണം പോയ സ്വർണവും പണവും കണ്ടെടുത്തു.

KANNUR NEWS  LATEST NEWS IN MALAYALAM  വളപട്ടണം മോഷണക്കേസ്  KERALA CRIME NEWS
Representational image (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

കണ്ണൂർ: വളപട്ടണത്തെ വൻ മോഷണത്തിൽ പ്രതി പിടിയിൽ. അയൽവാസിയായ ലിജീഷിനെ ആണ് പൊലീസ് പിടികൂടിയത്. മോഷണം നടന്ന നാൾ മുതൽ ലിജീഷ് പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു. ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചപ്പോൾ വീടിനെപ്പറ്റി ധാരണയുള്ള ഒരു വ്യക്തിയാണ് പിന്നിൽ എന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. കൂടാതെ പൊലീസ് നായ മണം പിടിച്ചു പോയതും ഇയാളുടെ വീടിനു മുന്നിലൂടെയായിരുന്നു. സിസിടിവിയിൽ പെടാതെ അതിവിദഗ്‌ധമായിട്ടായിരുന്നു മോഷണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

എവിടെയെല്ലാം ക്യാമറകൾ ഉണ്ട് എന്നറിഞ്ഞ് കൃത്യമായ അറിവോടെ ആയിരുന്നു മോഷണരീതി. ശേഷം വീടിന് പിന്നിലെ റെയിൽവേ ട്രാക്കിലൂടെ മോഷ്‌ടാവ് കടന്നുകളയുകയായിരുന്നു. ഇവയെല്ലാം പരിശോധിച്ച പൊലീസ് പ്രദേശത്തെക്കുറിച്ച് നന്നായി അറിയാവുന്ന ഒരാളാണ് മോഷണത്തിന് പിന്നിൽ എന്ന നിഗമനത്തിൽ എത്തിയിരുന്നു.

ഇതോടെ ആണ് ലിജീഷിലേക്ക് അന്വേഷണം എത്തിയത്. ഇയാളിൽ നിന്ന് മോഷണം പോയ സ്വർണവും പണവും കണ്ടെടുത്തു. അരി വ്യാപാരിയായ വളപട്ടണം മന്നയിലെ അഷ്‌റഫിന്‍റെ വീട്ടില്‍ നിന്നായിരുന്നു ഒരു കോടി രൂപയും 300 പവനും മോഷണം പോയത്. അഷ്റഫും കുടുംബവും മധുരയിലെ ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് മോഷണം നടന്നത്.

ALSO READ: കൊച്ചിയിൽ ഡിജിറ്റൽ അറസ്‌റ്റ് തട്ടിപ്പ്; വീട്ടമ്മയെ പറ്റിച്ച് നാല് കോടിയിലേറെ രൂപ തട്ടിയ മലപ്പുറം സ്വദേശികൾ അറസ്‌റ്റിൽ

ഈ മാസം 19നാണ് ഇവര്‍ വീട് പൂട്ടി മധുരയിലേക്ക് പുറപ്പെട്ടത്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷണം പോയത്. അടുക്കള ഭാഗത്തെ ജനലിന്‍റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്‌ടാവ് വീടിനുള്ളില്‍ കടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.