ETV Bharat / state

മുംബൈ പൊലീസിന്‍റെ 'അറസ്റ്റ് ഭീഷണി', യുവതിക്ക് നഷ്‌ടമായത് ലക്ഷങ്ങള്‍; സംസ്ഥാനത്ത് വീണ്ടും തട്ടിപ്പ് - KOZHIKODE ONLINE FRAUD

ഓണ്‍ലൈൻ തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശിനിക്ക് നഷ്‌ടമായത് 3,39,213 രൂപ. സംഭവത്തില്‍ അന്വേഷണം.

PANTHEERAMKAVU ONLINE FRAUD  CYBER FRAUD KERALA  ONLINE CRIME KERALA  കോഴിക്കോട് ഓണ്‍ലൈൻ തട്ടിപ്പ്
Representative Image (Getty Images)
author img

By ETV Bharat Kerala Team

Published : Dec 2, 2024, 10:30 AM IST

കോഴിക്കോട്: വ്യാജ അറസ്റ്റ് ഭീഷണിയിലൂടെ സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനിയായ യുവതിയാണ് ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായത്. തട്ടിപ്പിനെ തുടര്‍ന്ന് 3,39,213 രൂപ നഷ്‌ടപ്പെട്ട യുവതി പൊലീസില്‍ പരാതി നല്‍കി.

വീട്ടില്‍ ഇരുന്ന് ഓണ്‍ലൈനായി ജോലി ചെയ്യുന്ന യുവതിയാണ് തട്ടിപ്പിനിരയായത്. ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പുകാര്‍ ഇവരില്‍ നിന്നും പണം കൈക്കലാക്കിയത്. യുവതി അയച്ച പാര്‍സലില്‍ നിന്നും എംഡിഎംഎ പിടിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഇവര്‍ക്ക് ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്.

മുംബൈ പൊലീസില്‍ നിന്നാണ് വിളിക്കുന്നതെന്നും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും തട്ടിപ്പുകാര്‍ അറിയിച്ചു. അതിനിടെ യുവതി ആധാര്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങളും ഇവര്‍ക്ക് കൈമാറി. തുടര്‍ന്ന് കേസ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്ന് തട്ടിപ്പുകാര്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പല ദിവസങ്ങളിലായി പല അക്കൗണ്ടുകളിലേക്കാണ് തട്ടിപ്പുകാര്‍ യുവതിയെക്കൊണ്ട് പണം അയപ്പിച്ചത്. എന്നാൽ അപ്പോഴും താൻ വഞ്ചിക്കപ്പെട്ടതാണെന്ന കാര്യം യുവതി അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഓൺലൈൻ തട്ടിപ്പിനെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ യുവതി കാണാനിടയായത്.

തുടർന്ന് സംഭവം ഭർത്താവിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. അതിന് ശേഷമാണ് ഇന്നലെ (ഡിസംബര്‍ 1) പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read : കൊച്ചിയിൽ ഡിജിറ്റൽ അറസ്‌റ്റ് തട്ടിപ്പ്; വീട്ടമ്മയെ പറ്റിച്ച് നാല് കോടിയിലേറെ രൂപ തട്ടിയ മലപ്പുറം സ്വദേശികൾ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.