ETV Bharat / state

കീറി ഒട്ടിച്ച 50 രൂപ നോട്ട് സ്വീകരിച്ചില്ല; ബേക്കറി അടിച്ച് തകർത്തു - MAN ATTACKS BAKERY IN THRISSUR

വരന്തരപ്പിള്ളി പൗണ്ടിലെ ബേക്കറിയാണ് അടിച്ച് തകർത്തത്. ആക്രമണ ദൃശ്യങ്ങൾ കടയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

50 RS NOTE NOT ACCEPTED  MAN ATTACKS BAKERY IN THRISSUR  തൃശൂരിൽ ബേക്കറി അടിച്ച് തകർത്തു  LATEST NEWS IN MALAYALAM
Man Attacks Bakery In Thrissur (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 2, 2024, 10:33 AM IST

തൃശൂർ: വരന്തരപ്പിള്ളി പൗണ്ടിൽ കീറി ഒട്ടിച്ച 50 രൂപ നോട്ട് സ്വീകരിക്കാത്തതിന് ബേക്കറി അടിച്ച് തകർത്തു. പൗണ്ട് സെൻ്ററിൽ പ്രവർത്തിക്കുന്ന ശങ്കര സ്‌നാക്‌സ് എന്ന കടയിലാണ് ആക്രമണം നടന്നത്. വരന്തരപ്പിള്ളി ഇല്ലിക്കൽ ജോയിയാണ് അതിക്രമം നടത്തിയ നടത്തിയതെന്ന് ബേക്കറി ഉടമ പറയുന്നു. ശനിയാഴ്‌ച (നവംബർ 30) രാത്രി എട്ട് മണിയോടെയാണ് സംഭവം.

കീറിയ 50 രൂപ നോട്ടിനെ ചൊല്ലി തർക്കം, ബേക്കറി അടിച്ച് തകർത്തു (ETV Bharat)

70 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ ​ആ​ൾ ന​ൽ​കി​യ നോ​ട്ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന 50 രൂ​പ​യു​ടെ നോട്ട് കീ​റി ഒ​ട്ടി​ച്ച നിലയിലായി​രു​ന്നു. ഇ​ത് മാ​റ്റി നൽക​ണ​മെ​ന്ന് ക​ട​യു​ട​മ പ​റ​ഞ്ഞ​തോ​ടെ കു​റ​ച്ചു​ക​ഴി​ഞ്ഞ് വ​രാ​മെ​ന്നു പ​റ​ഞ്ഞ് വാങ്ങിയ സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​തെ ഇ​യാ​ൾ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പിന്നീട് രണ്ടുമണിക്കൂറിന് ശേഷം മദ്യലഹരിയിൽ എത്തിയ ഇയാൾ കടയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് ചില്ല് അലമാരകൾ തകർക്കുകയും സാധനങ്ങൾ വലിച്ചെറിയുകയും ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആക്രമണ ദൃശ്യങ്ങൾ കടയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് കടയിലെ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വരന്തരപ്പിള്ളി പൊലീസ് ജോയിയെ പിടികൂടിയെങ്കിലും വിട്ടയച്ചു. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായി കടയുടമ മണ്ണുത്തി സ്വദേശി വേങ്ങത്താനത്തിൽ വിനോദ് പറഞ്ഞു.

Also Read: മലപ്പുറത്ത് ബസ് ഡ്രൈവറുടെ കാല്‍ സംഘം ചേര്‍ന്ന് ചവിട്ടിയൊടിച്ചതായി പരാതി; വസ്‌തുതാവിരുദ്ധമെന്ന് ദൃക്‌സാക്ഷികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.