ETV Bharat / state

പാതാളത്തിൽ നിന്ന് മാവേലി നേരെ പാസഞ്ചർ ട്രെയിനിലേക്ക്...; ഇത് വെറൈറ്റി ഓണാഘോഷം - ONAM CELEBRATION IN TRAIN - ONAM CELEBRATION IN TRAIN

ഓണാഘോഷം എന്ന് കേൾക്കുമ്പോൾ നമുക്ക് വീടുകളിലും സ്‌കൂളുകളിലും ക്ലബുകളിലുമെല്ലാമുള്ള പരിപാടികൾ ആയിരിക്കും ഓർമവരിക. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായൊരു ഓണാഘോഷം നമുക്ക് കാണാം

ട്രെയിനിൽ ഓണാഘോഷം  MAVELI IN TRAIN  ONAM CELEBRATION IN TRAIN THRISHUR  പാസഞ്ചർ ട്രെയിനിൽ ഓണാഘോഷം
Maveli In Guruvayoor-Ernakulam Passenger Train (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 13, 2024, 10:29 PM IST

ട്രെയിനിൽ മാവേലി എത്തി (ETV Bharat)

തൃശൂർ : ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിനിലെ യാത്രക്കാർക്ക് ഇന്ന് വേറിട്ട ഒരു അനുഭവമായിരുന്നു. ഇന്ന് പുലർച്ചെ കയറിയ യാത്രക്കാരെ സ്വാഗതം ചെയ്‌തത് മാവേലിയായിരുന്നു. ഓണക്കാലത്ത് മാവേലി എത്തുന്നത് പുതുമയല്ലങ്കിലും ട്രെയിനിൽ ഒരു മാവേലിയെത്തി എന്നത് വളരെ കൗതുകം ഉണർത്തുന്ന കാര്യമായിരുന്നു. ട്രെയിനിലെ സ്ഥിരം യാത്രക്കാരുടെ ഓണാഘോഷത്തിന്‍റെ ഭാഗമായിരുന്നു മാവേലിയുടെ തീവണ്ടി വഴിയുള്ള ഈ വരവ്.

എല്ലാ ആഘോഷങ്ങളിലും ഒരൽപം വ്യത്യസ്‌തത കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് തൃശൂരുകാർ. അത്തരത്തിൽ തൃശൂരിലെ റെയിൽവേ പാസഞ്ചർ അസേസിയേഷനാണ് ഈ വ്യത്യസ്‌തത കൊണ്ടുവന്നത്. ട്രെയിനിലെ സ്ഥിരയാത്രക്കാരാണ് ഈ ഈ വേറിട്ട ഓണാഘോഷവും മാവേലിയുടെ വരവും ഒരുക്കിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആർപ്പ് വിളിച്ചും പാട്ടുകൾ പാടിയും മാവേലിയും കൂട്ടരും ട്രെയിന്‍റെ ഒരോ ബോഗികളിലും കയറിയിറങ്ങിയപ്പോൾ യാത്രക്കാർ ഒന്നാകെ ഓണാഘോഷത്തിന്‍റെ ഭാഗമായി. രാവിലെ തന്നെയുണ്ടായ ബഹളം കേട്ടത് കൊണ്ട് പലർക്കും ആദ്യം അൽപം അലോസരം തോന്നി. എന്നാൽ മാവേലിയെ കണ്ടതോടെ ഈ ട്രെയിനിലാണ് ഇത്തവണത്തെ ഓണം എന്ന് പറയാവുന്ന നിലയിലേക്ക് കാര്യങ്ങൾ മാറി.

യാത്രക്കാർക്ക് മാവേലിയുടെ വക പാലട പായസവും കായ വറുത്തതും ശർക്കര ഉപ്പേരിയുമൊക്കെയെത്തി. ഇതോടെ യാത്രക്കാരുടെ മൂഡും വേറെ ലെവലായി. കഴിഞ്ഞ 50 ലേറെ വർഷങ്ങളായിഇങ്ങനെയൊരു ഓണാഘോഷം ഇതാദ്യമായാണ് എന്നായിരുന്നു ട്രെയിനിലെ ഒരു സ്ഥിരം യാത്രക്കാരന്‍റെ അഭിപ്രായം. ഇന്ന് പുലർച്ചെ 6.45ന് ഗുരുവായൂരിൽ തുടങ്ങിയ ഓണാഘോഷം രാവിലെ 9.30ന് എറണാകുളത്ത് എത്തിയതോടെയാണ് അവസാനിച്ചത്.

Also Read : മാവേലി എത്തും, പാതാളത്തിൽ നിന്നല്ല അങ്ങ് പാലായിൽ നിന്ന്: ഇത് പാലാക്കാരുടെ സ്വന്തം മാവേലി ഷാജി - Pala Shaji Maveli Costume

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.