ETV Bharat / state

ഭാഗ്യവാന്‍ വയനാട്ടില്‍; ഓണം ബമ്പര്‍ ജേതാവ് അല്‍ത്താഫ് കല്‍പ്പറ്റയിലെ ബാങ്കിലെത്തി - ALTHAF AT WAYANAD SBI BANK

ഭാഗ്യക്കുറി ജേതാവ് അല്‍ത്താഫ് വയനാട്ടില്‍.

ALTHAF AT WAYANAD  ONAM BUMPER WINNER ALTHAF  ഓണം ബമ്പര്‍ ജേതാവ് അല്‍ത്താഫ്  അല്‍ത്താഫ് കല്‍പ്പറ്റ ബാങ്കിലെത്തി
Althaf At Wayanad (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 10, 2024, 4:56 PM IST

Updated : Oct 10, 2024, 6:06 PM IST

വയനാട്: ഓണം ബമ്പര്‍ ജേതാവ് അല്‍ത്താഫ് കല്‍പ്പറ്റയിലെ ബാങ്കിലെത്തി. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമാണ് അല്‍ത്താഫ് വയനാട്ടിലെത്തിയത്. എസ്‌ബിഐ കല്‍പ്പറ്റ ശാഖയിലെത്തിയ സംഘം ഒന്നാം സമ്മാനത്തിന് അര്‍ഹമായ TG 434222 ടിക്കറ്റ് കൈമാറി.

കേരളത്തിലെത്തി ടിക്കറ്റ് കൈമാറുമ്പോള്‍ ആശ്വാസമെന്ന് അല്‍ത്താഫ് മാധ്യമങ്ങളോട് പറഞ്ഞു. ബമ്പര്‍ അടിച്ചതില്‍ പൂര്‍ണ സന്തോഷവാനാണെന്നും അല്‍ത്താഫ് പറഞ്ഞു. എപ്പോഴും ലോട്ടറി എടുക്കാറുണ്ട്. എന്നാല്‍ ആദ്യമായാണ് ബമ്പര്‍ എടുത്തതെന്നും ദൈവം സഹായിച്ച് അതില്‍ താന്‍ ജേതാവായതെന്നും അല്‍ത്താഫ് പറഞ്ഞു.

അല്‍ത്താഫ് വയനാട്ടില്‍ (ETV Bharat)

ടിക്കറ്റ് ഏറ്റുവാങ്ങിയ ബാങ്ക് മാനേജര്‍ ബാങ്ക് അക്കൗണ്ട് പാസ്‌ ബുക്ക് അല്‍ത്താഫിന് നല്‍കി. ബാങ്കില്‍ നിന്നും മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അല്‍ത്താഫ് ബാങ്കില്‍ നിന്നും തിരികെ മടങ്ങുക. അല്‍ത്താഫില്‍ നിന്നും സ്വീകരിച്ച ടിക്കറ്റ് തിങ്കളാഴ്‌ച വരെ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുമെന്നും തുടര്‍ന്ന് ലോട്ടറി വകുപ്പിന് കൈമാറുമെന്നും ബാങ്ക് മാനേജര്‍ മിഥുന്‍ പറഞ്ഞു.

Also Read: ഇവിടെയുണ്ട് ആ കോടീശ്വരന്‍; ബമ്പർ ഭാഗ്യശാലി പാണ്ഡ്യപുരയില്‍

Last Updated : Oct 10, 2024, 6:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.