ETV Bharat / state

മലയാളികള്‍ക്ക് ഇന്ന് പൊന്നിന്‍ തിരുവോണം, ഇക്കൊല്ലത്തെ ആഘോഷങ്ങള്‍ വയനാട് ദുരന്തം സമ്മാനിച്ച വേദനകള്‍ക്കൊപ്പം - kerala celebrates Onam

author img

By ETV Bharat Kerala Team

Published : Sep 15, 2024, 6:31 AM IST

കോടിയുടുത്തും പൂക്കളമിട്ടും മലയാളികള്‍ മാവേലിത്തമ്പുരാനെ വരവേല്‍ക്കുന്നു.

WAYANAD LANDSLIDE  ONAM 2024  Onam believes and rituals  THIRUVONAM Celebration
kerala celebrates Onam (ETV Bharat)

നാടെങ്ങും ഓണത്തപ്പനെ വരവേല്‍ക്കുകയാണ്. ഓണക്കോടിയുടുത്തും പൂക്കളമൊരുക്കിയും പൂവട നിവേദിച്ചും മലയാളികള്‍ മാവേലി മന്നനെ സ്വന്തം വീടുകളിലേക്ക് എതിരേല്‍ക്കുന്നു. സദ്യവട്ടങ്ങളും ആഘോഷ പരിപാടികളുമായി ഓരോ മലയാളിയും ഗൃഹാതുര സ്‌മരണകളോടെ ഓണം ആഘോഷിക്കുന്നു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇക്കുറി പക്ഷേ ഓണത്തിന് അത്രയ്ക്ക് മാധുര്യമില്ല.

ചിങ്ങമാസത്തിലെ തിരുവോണനാൾ കേരളീയർ ഓണമായി ആഘോഷിക്കുന്നു. ശ്രാവണ ദ്വാദശി നാളിലാണ് നർമദ നദീതീരത്ത് അശ്വമേധം നടത്തിയിരുന്ന മഹാബലിയെ കാണാൻ ഭഗവാൻ വിഷ്‌ണു വാമനമൂർത്തിയായി എത്തിയത് എന്ന് ശ്രിമദ്ഭാഗവതം പറയുന്നു. ശ്രാവണമാസത്തിലെ പൗർണമിയാണിത്. അത് മിക്കവാറും തിരുവോണം നാളിൽ അല്ലെങ്കിൽ അവിട്ടത്തിന് ആയിരിക്കും. മറ്റു പലസമൂഹങ്ങളും ശ്രാവണപൗർണമിയെ ആണ് ഓണമായി ആചരിക്കുന്നത്.

മഹാബലിയേയും വാമനനെയും കുറിച്ച് പല ഐതിഹ്യങ്ങളും ഉണ്ട്. അതിൽ പ്രധാനം ഭാഗവതത്തിലെ കഥയാണ്. കശ്യപ പ്രജാപതിയുടെ വംശത്തിൽ പരമഭക്തനായ പ്രഹ്ലാദന്‍റെ പൗത്രനായിരുന്നു മഹാബലി അഥവാ ഇന്ദ്രസേനൻ. വിഷ്‌ണു ഭക്തനായ മഹാബലിയുടെ ഭരണം ദേവന്മാരെയും അസൂയപ്പെടുത്തുന്ന വിധമായിരുന്നു.

മഹാബലിയുടെ രാജ്യത്ത് ഐശ്വര്യം വിളയാടി. എല്ലാവർക്കും സമൃദ്ധി. ആ കാലത്ത് സ്വർഗം കീഴടക്കണമെന്ന മോഹം മഹാബലിക്ക് ഉണ്ടായി. മഹാബലി സ്വർഗ ലോകം ആക്രമിക്കുവാനായി എത്തുകയും, ഇന്ദ്രനും ദേവന്മാരും ദേവലോകം വിട്ട് വേഷംമാറി സഞ്ചരിക്കേണ്ടി വന്നു. ദേവന്മാരുടെ സ്ഥിതി മാറാൻ അവരുടെ മാതാവായ അദിതി, മഹാവിഷ്‌ണുവിനെ തപസു ചെയ്‌തു പ്രത്യക്ഷനാക്കി വരം ആവശ്യപ്പെട്ടു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തന്‍റെ ഭക്തനായ മഹാബലിയുടെ അഹങ്കാരം ശമിപ്പിക്കുന്നതിനും, അദിതിയുടെ ദുഃഖമകറ്റുന്നതിനായി വിഷ്‌ണു ചിങ്ങത്തിലെ തിരുവോണ ദിവസം വാമനായി അവതരിച്ചു. മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത വിഷ്‌ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു.

ഇതിലെ ചതി മനസിലാക്കിയ അസുര ഗുരു ശുക്രാചാര്യരുടെ വാക്ക് വക വയ്ക്കാതെ വാക്ക് കൊടുത്തത് കൊണ്ട് മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനനെ അനുവദിച്ചു. ആകാശത്തോളം വളർന്ന വാമനൻ ആദ്യ രണ്ട് പാദം കോണ്ട് സ്വർഗവും ഭൂമിയും പാതാളവും അളന്നു. മൂന്നാമത്തെ അടിക്ക് സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി ഭക്തിയോടെ തന്‍റെ ശിരസ് കാണിച്ചു കൊടുത്തു.

സന്തുഷ്‌ടനായ വാമനന്‍റെ പാദസ്‌പർശത്താൽ മഹാബലിയുടെ അഹങ്കാരം ഇല്ലാതാക്കി സ്വർഗത്തേക്കാൾ സുന്ദരമായ സുതലത്തിലേക്ക് അയച്ചു. സ്വർഗം ഇന്ദ്രന് തിരികെ ലഭിച്ചു. ഇന്ദ്രപദവിയും, ത്രിലോകങ്ങളും ദൈവാനുഗ്രഹത്തേക്കാൾ നിസാരമാണെന്ന് മഹാബലി മനസിലാക്കി. ബൃഹസ്‌പതിയുടെ ശിഷ്യനായിട്ടും ഇന്ദ്രനത് അറിയാൻ കഴിയാതെ പോയല്ലോ എന്ന് മഹാബലി സഹതപിച്ചു.

ആത്മ സമർപ്പണം ചെയ്‌ത ബലിയെ സുതലത്തിന്‍റെ ചക്രവർത്തിയാക്കി. ഭഗവാൻ തന്നെ മഹാബലിയ്ക്ക് കാവൽക്കാരനായിരിയ്ക്കും എന്ന് വരം നൽകി. വാമനൻ മഹാബലിയുടെ കാവൽക്കാരനായി. മഹാലക്ഷ്‌മിയും സുതലത്തിൽ സാന്നിധ്യം ചെയ്‌തു. അടുത്ത മന്വന്തരത്തിൽ മഹാബലി ഇന്ദ്രനായ് തീരും. പിന്നെ ഭഗവദ് സായൂജ്യം നേടുമെന്നും വിഷ്‌ണു അനുഗ്രഹിച്ചു.

ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്‍റെ പ്രജകളെ ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. ഇന്നും മഹാബലി തിരുമനസു കൊണ്ട് ചിങ്ങമാസത്തിലെ തിരുവോണത്തിന് എഴുന്നള്ളുന്നു എന്ന വിശ്വാസത്തിൽ അദ്ദേഹത്തെ വരവേൽക്കാൻ മലയാളികള്‍ പൂക്കളം ഇട്ട് കോടി ഉടുത്ത് അണിഞ്ഞൊരുങ്ങുന്നു.

Also Read: മാളുകളിലും, സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാത്രമല്ല, ഇത്തവണ ഓണത്തിന് പൂന്തോട്ടത്തിലും 'മിഡ് നൈറ്റ് സെയില്‍'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.