ETV Bharat / state

മരക്കച്ചവടത്തിന് ലഭിച്ചത് അസാധുവാക്കിയ 2000 രൂപ; തട്ടിപ്പിനിരയായി വയോധികന്‍ - OLD MAN CHEATED BY GIVING 2000 NOTE

author img

By ETV Bharat Kerala Team

Published : Jul 27, 2024, 10:09 PM IST

മരം വിറ്റതിന് ലഭിച്ച പണം അസാധുവാക്കിയ 2000 രൂപ. പൊട്ടിക്കരഞ്ഞ് വയോധികന്‍. തട്ടിപ്പുക്കാര്‍ മുതലെടുത്തത് അയ്യപ്പന്‍റെ ഓര്‍മ്മക്കുറവ്.

LATEST MALAYALAM NEWS  2000 രൂപ നോട്ട് നൽകി കബളിപ്പിച്ചു  നിരോധിച്ച പണം നല്‍കി തട്ടിപ്പ്  വയോധികനില്‍ നിന്നും പണം തട്ടി
Ayyappan (ETV Bharat)
അയ്യപ്പൻ എഴുത്തച്ഛൻ ഇടിവി ഭാരതിനോട് (ETV Bharat)

തൃശൂർ: ചേലക്കരയിൽ വയോധികനെ അസാധുവായ 2000 രൂപ നോട്ട് നൽകി കബളിപ്പിച്ചു. മരം വിറ്റതിനാണ് അസാധുവാക്കിയ നോട്ട് നൽകി പറ്റിച്ചത്. ചേലക്കര നാട്യൻചിറ പാണ്ടിയോട്ടിൽ അയ്യപ്പൻ എഴുത്തച്ഛനാണ് തട്ടിപ്പിനിരയായത്. 20,000 രൂപയ്ക്ക് 10 രണ്ടായിരത്തിൻ്റെ നോട്ട് നൽകുകയായിരുന്നു.

ഓർമ്മക്കുറവുള്ളയാളാണ് അയ്യപ്പന്‍. 2000 രൂപയുടെ നോട്ട് നിരോധിച്ചത് പണം കൈപ്പറ്റിയ സമയത്ത് ഓർമ്മ ഉണ്ടായിരുന്നില്ല. കടയിൽ ഇന്നലെ പണവുമായി എത്തിയപ്പോഴാണ് നോട്ട് അസാധുവാക്കിയെന്ന കാര്യം മനസിലാക്കിയത്.

ഇതോടെ അയ്യപ്പൻ വഴിയോരത്തുനിന്ന് പൊട്ടിക്കരഞ്ഞു. ഓർമ്മശക്തി കുറവുള്ള അയ്യപ്പനെ ബോധപൂർവ്വം മരം വാങ്ങിയ ആളുകൾ കബളിപ്പിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ ഇടപെട്ട് ചേലക്കര പോസ്റ്റ് ഓഫിസ് വഴി പണം മാറ്റാനുള്ള നടപടി സ്വീകരിച്ചു.

Also Read: നിർമാണ സാമഗ്രികൾ നൽകാമെന്ന് പറഞ്ഞ് തട്ടിയത് പത്ത് ലക്ഷം ; മുംബൈക്കാരന്‍ നീരവിനെ വലയിലാക്കി കോഴിക്കോട് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.