ETV Bharat / state

വിഷാംശം ഉള്ളില്‍ചെന്ന് വയോധികന് ദാരുണാന്ത്യം; അരളി ഇലയുടെ ജ്യൂസ് കുടിച്ചതായി കുടുംബം - Arali Juice Drunk Old Man die

author img

By ETV Bharat Kerala Team

Published : Aug 30, 2024, 6:44 AM IST

കോട്ടയത്ത് അരളി ഇല ജ്യൂസ് കുടിച്ച വയോധികന്‍ മരിച്ചു. കുറ്റിക്കാട് സ്വദേശി വിദ്യാധരനാണ് മരിച്ചത്. ഔഷധമാണെന്ന് തെറ്റിദ്ധരിച്ചാണ് ജ്യൂസ് കുടിച്ചതെന്ന് കുടുംബം.

Old Man Died Kottayam  Elderly Man Died Of Poisoning  അരളി ഇല ജ്യൂസ് കുടിച്ച് മരണം  വിഷാംശം ഉള്ളില്‍ചെന്ന് മരണം
Vidyadharan (63) (ETV Bharat)

കോട്ടയം: മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ചെന്ന് വയോധികന്‍ മരിച്ചു. കുറ്റിക്കാട് സ്വദേശി വിദ്യാധരനാണ് (63) മരിച്ചത്. ഇന്നലെ (ഓഗസ്റ്റ് 29) വൈകിട്ടായിരുന്നു മരണം.

ഔഷധമാണെന്ന് തെറ്റിദ്ധരിച്ച് വിദ്യാധരന്‍ അരളി ഇല ജ്യൂസാക്കി കുടിച്ചെന്ന് കുടുംബം പറയുന്നു. ജ്യൂസ് കുടിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാധരനെ ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മികച്ച ചികിത്സ ലഭ്യമാക്കാന്‍ കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചു.

എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ മൂര്‍ച്ഛിച്ച വിദ്യാധരന് ചികിത്സ ഫലപ്രദമായില്ല. വൈകുന്നേരത്തോടെ മരിക്കുകയും ചെയ്‌തു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ലഭ്യമായാല്‍ മാത്രമെ മരണത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. ഭാര്യ: ഗീത, മക്കൾ: അർജുൻ, ആര്യ എന്നിവര്‍.

Also Read: നിവേദ്യത്തിലും പ്രസാദത്തിലും അരളി പൂവ് പൂർണമായും ഒഴിവാക്കും; തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.