ETV Bharat / state

സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിങ് അസിസ്‌റ്റൻ്റിനെ തല്ലിച്ചതച്ചു; രണ്ടു പേര്‍ പിടിയില്‍ - NURSING ASSISTANT ASSAULT CASE - NURSING ASSISTANT ASSAULT CASE

പ്ലാസ്റ്ററിൻ്റെ ഒരു വശം ഇളകി മാറി എന്ന് ആരോപിച്ചായിരുന്നു മർദ്ദനം.സംഭവത്തിൽ രണ്ടുപേർ പിടിയിലായി.

NURSING ASSISTANT ASSAULT  VELLARADA TRIVANDRUM  നഴ്‌സിംഗ് അസിസ്‌റ്റൻ്റിന് മർദ്ദനം  നഴ്‌സിംഗ് അസിസ്‌റ്റൻ്റ് മർദ്ദന കേസ്
പിടിയിലായ പ്രതികൾ (Source : ETV Bharat)
author img

By ETV Bharat Kerala Team

Published : May 21, 2024, 10:08 PM IST

വെള്ളറട: രോഗിയുടെ പ്ലാസ്‌റ്റര്‍ ഇളകി മാറി എന്ന് ആരോപിച്ച് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന നഴ്‌സിങ് അസിസ്‌റ്റൻ്റിനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടു പേര്‍ പിടിയില്‍. വെള്ളറട കരിമരം കോളനിയിലെ നിഷാദ് (20), കിളിയൂര്‍ സ്വദേശി ശ്യാം (30 ) എന്നിവരെയാണ് മാരായമുട്ടത്ത് നിന്നും വെള്ളറട പൊലീസ് പിടികൂടിയത്. വെള്ളറട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ രോഗിയുടെ ചുമലില്‍ ഇട്ട പ്ലാസ്‌റ്റര്‍ ഇളകി മാറിയെന്നാരോപിച്ച് വെള്ളറട ആനപ്പാറ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിങ് അസിസ്‌റ്റൻ്റിനെ കഴിഞ്ഞ ദിവസമാണ് മര്‍ദ്ദിച്ചത്. നഴ്‌സിങ് അസിസ്‌റ്റൻ്റ് സനല്‍രാജ് (42) നാണ് മര്‍ദ്ദനമേറ്റത്.

പരിക്കേറ്റ് ചികിത്സ തേടിയ വെള്ളറട കരിമരം കോളനിയിലെ നിഷാദ് (20) ആണ് ചികിത്സ കഴിഞ്ഞ് വീട്ടില്‍ പോയ ശേഷം മടങ്ങിയെത്തി നഴ്‌സിങ് അസിസ്‌റ്റൻ്റിനെ മര്‍ദ്ദിച്ചത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നിഷാദ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. ചുമലിന് തകരാർ കണ്ടെത്തിയ ഡോക്‌ടര്‍ പ്ലാസ്‌റ്ററിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നിഷാദ് വീട്ടിലെത്തിയപ്പോള്‍ പ്ലാസ്‌റ്ററിൻ്റെ ഒരു വശം ഇളകി മാറി എന്ന് ആരോപിച്ചായിരുന്നു മടങ്ങിയെത്തി നഴ്‌സിങ് അസിസ്‌റ്റൻ്റ് സനല്‍രാജിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സനല്‍രാജ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

പൊലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളറട പൊലീസ്, ആശുപത്രിയില്‍ എത്തി ചികിത്സയില്‍ കഴിയുന്ന സനല്‍രാജിൻ്റെ മൊഴിയെടുത്തു. നിരവധി കേസുകളിലെ പ്രതിയായ ഒന്നാം പ്രതി നിഷാദിനെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടുക്കിയത്. ആക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബാബുകുറുപ്പ്, സബ് ഇന്‍സ്‌പെക്‌ടര്‍ മണികുട്ടന്‍, സിവില്‍ പൊലീസുകാരായ സജിന്‍, ദീബു, പ്രദീപ്, അജി, രാജ്‌മോഹന്‍, സുനില്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ മാരായമുട്ടത്ത് നിന്നും പിടികൂടി കോടതിയില്‍ ഹാജരാക്കി.

Also Read : നിമിഷപ്രിയയുടെ മോചനത്തിന് എല്ലാ വഴിയും തേടുന്നു; യെമനിലെ മതനേതാക്കളുമായും ഗോത്ര തലവന്മാരുമായി ബന്ധപ്പെടാൻ ശ്രമം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.