ETV Bharat / state

കാസർകോട് ബസ് യാത്രയ്‌ക്കിടെ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ - NUDITY DISPLAY IN BUS KASARAGOD - NUDITY DISPLAY IN BUS KASARAGOD

പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്. സ്വകാര്യ ബസിൽ യാത്ര ചെയ്യവെയാണ് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്.

യുവതിക്ക് നേരെ നഗ്നതാ പ്രദർശനം  പ്രതി പിടിയിൽ  KASARAGOD NUDITY DISPLAY IN BUS  MAN EXPOSES HIMSELF ON PUBLIC BUS
NUDITY EXPOSED CASE (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 17, 2024, 2:40 PM IST

കാസർകോട്: ബേക്കലിൽ ബസിൽ വച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ പ്രതി അറസ്‌റ്റിൽ. കുണിയ സ്വദേശി മുഹമ്മദ്‌ കുഞ്ഞിയാണ് അറസ്‌റ്റിലായത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്‌ച ഉച്ചയ്ക്ക് ശേഷം കാഞ്ഞങ്ങാടിനും ബേക്കലിനുമിടയിലാണ് സ്വകാര്യ ബസിൽ യുവതിക്ക് നേരെ യുവാവ് നഗ്നത പ്രദർശനം നടത്തിയത്.

പാലക്കുന്നിലേക്ക് പോവാൻ ആറ് വയസുള്ള മകൾക്കൊപ്പം കാഞ്ഞങ്ങാട് നിന്നാണ് യുവതി ബസിൽ കയറിയത്. ബസിൽ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. യുവതിയും മകളുമിരിക്കുന്ന സീറ്റിൻ്റെ മറുഭാഗത്തെ സീറ്റിലിരുന്ന യുവാവാണ് നഗ്നതാ പ്രദർശനം നടത്തിയത്. ഈ ദൃശ്യങ്ങൾ യുവതി രഹസ്യമായി മൊബൈലിൽ പകർത്തുകയായിരുന്നു.

ബസിൻ്റെ പിൻ ഭാഗത്തുണ്ടായിരുന്ന കണ്ടക്‌ടറോട് വിവരം പറയാൻ ശ്രമിക്കുമ്പോഴേക്കും തൊട്ടു മുമ്പുള്ള ബേക്കൽ സ്‌റ്റോപ്പിൽ ഇറങ്ങി യുവാവ് രക്ഷപ്പെട്ടു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Also Read: ക്രിക്കറ്റ് കോച്ച് കുട്ടികളെ പീഡിപ്പിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.