തിരുവനന്തപുരം: മന്നത്ത് പദ്‌മനാഭൻ വിമോചന സമരത്തിൽ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാനെന്ന് ജി.സുകുമാരൻ നായർ. മന്നത്തിനെ അന്നും ഇന്നും വർഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിന് പിന്നിലെന്ന് സി പി എമ്മിന് നേരെ ഒളിയമ്പെയ്‌തുകൊണ്ട് സുകുമാരന്‍ നായര്‍ പറഞ്ഞു.
ദുഷ്പ്രചരണങ്ങളാൽ നായരും എന്‍എസ്എസും തളരില്ല. ഏതറ്റം വരെ പോകാനും മടിയില്ല. വോട്ട് ബാങ്കിൻ്റെ പേരിൽ സവർണ-അവർണ ചേരിതിരിവുണ്ടാക്കാനാണ് ശ്രമം എന്നും മന്നം സമാധി യോഗത്തിൽ ജി.സുകുമാരൻ നായര്‍ പറഞ്ഞു. മന്നത്ത് പദ്‌മനാഭൻ ജീവിച്ചിരുന്നതിനാലാണ് നായർ സമുദായം രക്ഷപ്പെട്ടെതെന്നും സുകുമാരൻ നായര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 'അറിവിൽ ഊന്നിയ പരിഷ്കർത്താവ്' എന്ന പേരിൽ ഡോ കെ.എസ്. രവികുമാറിൻ്റെ ലേഖനം ദേശഭിമാനി പ്രസിദ്ധീകരിച്ചത്.
കേരളത്തില്‍ സാമൂഹിക പരിഷ്‌കരണം ആരംഭിച്ചത് സാമുദായിക പരിഷ്‌കരണത്തിലൂടെയാണെന്ന് പറഞ്ഞ ഡോ കെ.എസ്. രവികുമാര്‍ നായര്‍, സമുദായത്തെ ആധുനികമാക്കാന്‍ മുന്നിട്ടിറങ്ങിയത് മന്നത്ത് പദ്‌മനാഭന്‍ ആണെന്ന് തന്‍റെ ലേഖനത്തില്‍ പറയുന്നു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും നായര്‍ സമുദായത്തിലും മന്നത്ത് പദ്‌മനാഭന്‍റെ സംഭാവനകള്‍ കെ.എസ്. രവികുമാര്‍ തന്‍റെ ലേഖനത്തില്‍ എണ്ണിപ്പറയുന്നുണ്ട്. എന്നാല്‍ വിമോചന സമരത്തിന്‍റെ നേതൃത്വം മന്നത്തിന്‍റെ നവോത്ഥാന നായക വ്യക്തിത്വത്തില്‍ നിഴല്‍ വീഴ്‌ത്തി എന്ന പരാമര്‍ശമാണ് എന്‍എസ്എസിനെ ചൊടിപ്പിച്ചത്.
Also read: ആത്മനിര്‍വൃതിയില്‍ ഭക്തലക്ഷങ്ങൾ ; ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം