എറണാകുളം: മലയാള സിനിമികൾ ഈ മാസം ഇരുപത്തിമൂന്ന് മുതൽ റിലീസ് ചെയ്യില്ലന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ സ്വീകരിക്കുന്ന തിയേറ്റർ ഉടമകൾക്കെതിരായ നിലപാടിനെതിരെയാണ് പ്രധാനമായും പ്രതിഷേധമെന്നും ഫിയോക്ക് അറിയിച്ചു(No Malayalam Movie release from 23).
തിയേറ്ററുകൾ പ്രൊജക്ട്റുകൾക്കായി ഡിജിൽ പ്രൊവൈഡേഴ്സിനെയാണ് ആശ്രയിക്കുന്നത്(FEOK). അവരിൽ നിന്ന് വാടകയ്ക്ക് എടുക്കുന്ന പ്രൊജക്റ്ററിലാണ് തിയേറ്റർ പ്രവർത്തിച്ചു വരുന്നത്(Film Producers'). എന്നാൽ ഇതിന് തടസ്സം സൃഷ്ട്ടിക്കുന്ന രീതിയിൽ സ്വന്തം രീതിയിൽ കണ്ടൻ്റ് മാസ്‌റ്ററിംഗ് നടത്തി നിർമ്മാതാക്കൾ തങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് ഫിയോക്ക് പ്രസിഡൻ്റ് കെ.വിജയകുമാർ പറഞ്ഞു. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ ആറു പേരുടെ ഉടമസ്ഥതയിലുള്ള കമ്പനി തയ്യാറാക്കുന്ന കണ്ടൻ്റ് ഉപയോഗിക്കാൻ തങ്ങളെ നിർബന്ധിക്കുകയാണന്നും തിയേറ്റർ ഉടമകൾ ആരോപിച്ചു.
ഈയൊരു സാഹചര്യത്തിൽ നിലവിൽ വാടകയ്ക്ക് എടുത്ത പ്രൊജക്ട്റുകൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അവർ മാസ്റ്റർ ചെയ്യുന്ന കണ്ടൻ്റുകൾക്കായിപുതിയ പ്രൊജക്ട്ർ ഉപയോഗിക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണ് ഇത് സാധാരണ തിയേറ്റർ ഉടമകൾക്ക് താങ്ങാൻ കഴിയാത്തതാണ്. ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ തിയേറ്റർ ഉടമകളെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. നിലവിലുള്ള തിയേറ്ററുകളില്‍ പുതിയ പ്രൊജക്ട്റുകൾ സ്ഥാപിക്കാൻ നിർബന്ധിക്കരുതെന്നാണ് തങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരികരിക്കാൻ നിർമ്മാതാക്കൾ തയ്യാറാക്കാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്നും തിയേറ്റർ ഉടമകൾ വ്യക്തമാക്കി.
നവീകരണത്തിനായി അടച്ചിട്ട തിയേറ്ററുകൾ പോലും പുതിയ പ്രൊജക്റ്റർ ഇല്ലാത്തതിനാൽ തുറക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഫിയോക്ക് ഭാരവാഹികൾ വിശദീകരിച്ചു. മറ്റൊരിടത്തും ഇത്തരം നിബന്ധനകളില്ല
അതേ സമയം പുതിയ റിലീസ് നിർത്തിവെച്ചുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി മറ്റു വിഷയങ്ങളും തങ്ങൾ ഉന്നയിക്കുന്നുണ്ട്. തിയേറ്റർ റിലീസ് കഴിഞ്ഞ് 42 ദിവസത്തിന് ശേഷമേ ഒടിടി റിലീസ് അനുവദിക്കാവൂ എന്നതാണ് തങ്ങളുടെ ആവശ്യം എന്നാൽ ഇതും ലംഘിക്കപ്പെടുകയാണ്. പതിനഞ്ച് ദിവസം കഴിയുമ്പോൾ ഒടിടി റിലീസിൻ്റെ ഡേറ്റുകൾ പ്രഖ്യാപിച്ച് പരസ്യങ്ങൾ വരികയാണ്. ഇതോടെ തിയേറ്ററുകളിൽ സിനിമ പ്രദർശനത്തിന് ആളില്ലാതാവുകയാണ്.
തിയേറ്ററുകൾ ഇല്ലാതാക്കിയാൽ സിനിമയുണ്ടാവില്ല. പ്രമുഖ താരങ്ങളുടെ പിന്തുണയുള്ള മൂന്നോ നാലോ നിർമ്മാതാക്കളുടെ സിനിമകൾ മാത്രമാണ് ഒടടി റിലീസിലൂടെ നേട്ടം കൊയ്യുന്നത്. സിനിമ പോസ്റ്ററുകൾ ഇല്ലാത്ത കാലത്തും പബ്ലിസിറ്റി വിഹിതം ആവശ്യപ്പെടുകയാണ്. സിനിമ റപ്രസെൻ്റിവ്സിന് പണം നൽകാനും ഉടമകൾ തയ്യാറല്ല. നിർമ്മാതാക്കളുമായി ചർച്ചയ്ക്ക് തങ്ങൾ തയ്യാറാണന്നും ഫിയോക്ക് അറിയിച്ചു. അതേസമയം തങ്ങളുടെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുന്ന നിർമ്മാതാക്കളുടെ സിനിമകൾ റിലീസ് ചെയ്യുമെന്നും തിയേറ്റർ ഉടമകൾ വ്യക്തമാക്കി.
Also Read: തിരക്കഥ റെഡിയായാല്‍ മലയാള സിനിമ ആദ്യം അന്വേഷിക്കുന്ന ഒരാളുണ്ട് കൊച്ചിയില്‍...ഇടിവി ഭാരത് സ്പെഷ്യല്‍