തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ മധുകർ ജാംദാർ നാളെ (സെപ്റ്റംബർ 26) സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. മഹാരാഷ്‌ട്ര സ്വദേശിയായ നിതിൻ മധുകർ ജാംദാർ ബോംബെ ഹൈക്കോടതിയിൽ ജഡ്‌ജിയായിരുന്നു.