ETV Bharat / state

നിപ വൈറസ് സ്ഥിരീകരണം: 14 കാരനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി - Child Shifted To Medical College - CHILD SHIFTED TO MEDICAL COLLEGE

നിപ വൈറസ്‌ സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയായ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി.

NIPAH VIRUS CONFIRMED  NIPAH CONFIRMED IN KOZHIKODE  നിപ വൈറസ്‌  കോഴിക്കോട് നിപ വൈറസ്
MEDICAL COLLEGE (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 20, 2024, 9:40 PM IST

കോഴിക്കോട്‌: നിപ വൈറസ്‌ സ്ഥിരീകരിച്ച പതിനാലുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി. നിലവില്‍ ജില്ലയില്‍ 216 പേര്‍ നിരീക്ഷണത്തിലാണ്. ഹൈറിസ്‌ക്‌ വിഭാഗത്തില്‍ 60 പേര്‍. റൂട്ട്‌ മാപ്പ്‌ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണ ജോര്‍ജ്‌ അറിയിച്ചു.

ഹൈറിസ്‌ക്‌ വിഭാഗത്തിലുള്ളവരുടെ സാമ്പിളുകളും പരിശോധിക്കും. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിർദേശം നൽകി. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. രോഗബാധിതനായ കുട്ടിയുടെ വീടിന്‍റെ 3 കിലോമീറ്റർ പരിധിയില്‍ ജാഗ്രത നിര്‍ദേശമുണ്ട്. ആനക്കയം, പാണ്ടിക്കാട്‌ പഞ്ചായത്തുകളിലാണ് നിയന്ത്രണം.

കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമായിരിക്കും. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ക്ക്‌ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും നിര്‍ദേശം. മലപ്പുറത്ത്‌ കണ്‍ട്രോള്‍ സെല്‍ തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍: 0483 2732010, 2732050, 2732060, 2732090.

ALSO READ: കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത് അഞ്ചാം തവണ; ജാഗ്രത പുലര്‍ത്താം, മുന്‍കരുതലുകള്‍ അറിയാം...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.