ETV Bharat / state

നെയ്യാറ്റിന്‍കരയില്‍ വയോധികന്‍റെ സമാധിയുമായി ബന്ധപ്പെട്ട തര്‍ക്കം; കല്ലറ തുറക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കുടുംബവും ഹിന്ദു സംഘടനകളും, വിവാദം പുതിയ തലത്തിലേക്ക് - NEYYATTINKARA SAMADHI CONTROVERSY

കല്ലറ തുറക്കാനുള്ള നീക്കത്തെ കുടുംബവും ചില ഹിന്ദു സംഘടനകളും ചേര്‍ന്ന് തടഞ്ഞു.

നെയ്യാറ്റിന്‍കര സമാധി വിവാദം  ഗോപന്‍ സ്വാമി സമാധി  NEYYATTINKARA SAMADHI  GOPAN SWAMI NEYATTINKARA
Neyyattinkara Samadhi Row (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 13, 2025, 3:32 PM IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ മണിയന്‍ എന്ന ഗോപന്‍ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ആറാലുംമൂട് സ്വദേശി 69 കാരനായ ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന് കാണിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സംസ്‌കരിച്ച കല്ലറ തുറന്ന് പരിശോധിക്കാന്‍ തിരുവനന്തപുരം ജില്ലാ കലക്‌ടര്‍ അനു കുമാരി ഉത്തരവിട്ടിരുന്നു.

പരിശോധനാ നടപടികള്‍ക്ക് മേല്‍ നോട്ടം വഹിക്കാന്‍ സബ് കലക്‌ടര്‍ ആല്‍ഫ്രഡിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ വന്‍ പോലീസ് സന്നാഹത്തോടെ സ്ഥലത്തെത്തി കല്ലറ പൊളിക്കാന്‍ നടത്തിയ നീക്കത്തിനെതിരെ ഗോപന്‍ സ്വാമിയുടെ കുടുംബവും ചില ഹിന്ദു സംഘടനകളും രംഗത്തെത്തിയതോടെ ആര്‍ ഡി ഒയ്ക്കും സംഘത്തിനും നടപടിയില്‍ നിന്ന് പിന്മാറേണ്ടി വന്നു.

അച്ഛന്‍ നടന്നു പോയി കല്ലറയിലിരുന്നാണ് സമാധിയായതെന്നും പിന്നീട് തങ്ങള്‍ പത്മപീഠത്തിലിരുത്തി അദ്ദേഹം തന്നെ വര്‍ഷങ്ങള്‍ക്കു മുമ്പ് പണിതു വച്ച കോണ്‍ക്രീറ്റ് അറയില്‍ സംസ്‌കരിക്കുകയായിരുന്നു എന്നുമാണ് മക്കള്‍ പറയുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എന്നാല്‍ വൈകുണ്‌ഠ ഏകാദശി ദിവസത്തിന് മുമ്പ് സമാധിയിരുത്തിയാല്‍ പുണ്യം ലഭിക്കുമെന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ മരിക്കും മുമ്പ് സമാധിയിരുത്തിയെന്നാണ് നാട്ടുകാരില്‍ ഒരു വിഭാഗത്തിന്‍റെ ആക്ഷേപം. മരണ വിവരം ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും അയല്‍വാസികളില്‍ നിന്നു പോലും മറച്ചു വച്ചതിനെ തുടര്‍ന്ന് ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന് കാട്ടി നാട്ടുകാരായ രണ്ട് പേര്‍ കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് മിസ്സിങ് കേസെടുക്കുകയായിരുന്നു.

നെയ്യാറ്റിന്‍കരയില്‍ വയോധികന്‍റെ സമാധിയുമായി ബന്ധപ്പെട്ട തര്‍ക്കം പുതിയ തലത്തിലേക്ക് (ETV Bharat)

തുടര്‍ന്നാണ് സംഭവത്തില്‍ സംശയം നീക്കാന്‍ കല്ലറ പൊളിക്കാന്‍ തിരുവനന്തപുരം ജില്ലാ കലക്‌ടര്‍ നിര്‍ദേശം നല്‍കിയത്. പൊലീസ് മിസ്സിങ് കേസാണ് എടുത്തിട്ടുള്ളത്. മൃതദേഹം കല്ലറയിലുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു ഉത്തരവ്. മൃതദേഹം ലഭിക്കുകയാണെങ്കില്‍ മരണ കാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികളിലേക്കും കടക്കാനിരിക്കുകയായിരുന്നു.

ഇതിനായി നെയ്യാറ്റിന്‍കര ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പൊലീസും ആര്‍ ഡി ഒയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഫോറന്‍സിക് വിദഗ്‌ധരും സയന്‍റിഫിക് എക്സ്പേര്‍ട്ടുകളും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ മക്കളും ഭാര്യയുമടക്കമുള്ള ബന്ധുക്കളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കല്ലറ തുറക്കാനായില്ല.

വര്‍ഷങ്ങളായി സ്വന്തം വീടിനോടു ചേര്‍ന്ന് കൈലാസനാഥ മഹാ ക്ഷേത്രം എന്ന പേരില്‍ ക്ഷേത്രം സ്ഥാപിച്ച് ഗോപന്‍ സ്വാമി അവിടെ പൂജകള്‍ നടത്തി വരികയായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് തന്നെ വീട്ടുവളപ്പില്‍ സമാധി സ്ഥലവും സമാധിയിരുത്താനുള്ള പത്മപീഠവും ഒരുക്കി വെച്ചിരുന്നു.

'ജനുവരി ഒമ്പതിന് വ്യാഴാഴ്‌ച രാവിലെ പത്തരയോടെ അച്ഛന്‍റെ ആവശ്യ പ്രകാരം സമാധി സ്ഥലത്തെത്തിച്ചു. അവിടെ പത്മാസനത്തില്‍ ഇരുന്ന അദ്ദേഹം സ്വയം സമാധിയാവുകയായിരുന്നു. പിന്നീട് അച്ഛന്‍ പറഞ്ഞതനുസരിച്ചുള്ള പൂജകള്‍ ചെയ്‌തു. വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് പൂജകള്‍ അവസാനിച്ചത്.

5 വര്‍ഷം മുമ്പ് വിഗ്രഹങ്ങള്‍ കൊണ്ടു വന്നതിനൊപ്പം ഇരിക്കാനുള്ള പത്മ പീഠവും നപുംസക ശിലയും ഒക്കെ അച്ഛന്‍ തന്നെ കൊണ്ടു വന്നുവച്ചിരുന്നു. നാട്ടുകാരും വന്നിരുന്നു വിഗ്രഹങ്ങള്‍ കൊണ്ടു വരാന്‍. ഇന്ന ദിവസം സമാധിയാവും എന്ന് അച്ഛനും ഞങ്ങള്‍ക്കും അറിയാമായിരുന്നു.

എന്നാല്‍ അത് പുറത്തു പറഞ്ഞാല്‍ ഏകാഗ്രമായി സമാധി സാധ്യമാകില്ല. ഹിന്ദു ആചാര പ്രകാരമാണ് സമാധിയിരുത്തിയത്. നപുംസക ശിലയാണ് അറയ്ക്കു മുകളില്‍ പാകിയിരിക്കുന്നത്. അതിനെയാണ് കോണ്‍ക്രീറ്റ് സ്ലാബ് എന്നു വിളിക്കുന്നത്.

ഒരു കാരണവശാലും സമാധി തുറക്കാന്‍ അനുവദിക്കില്ല. പവിത്രമായ സമാധിയാണത്. ജീവന്‍ നല്‍കിയും അതിനെ സംരക്ഷിക്കും. ബലം പ്രയോഗിച്ച് സമാധി പൊളിക്കാന്‍ വന്നാല്‍ പ്രാണാഹുതി ചെയ്യും.'- മകന്‍ രാജസേനന്‍ പറഞ്ഞു.

മക്കളോട് സമാധിയിരുത്തേണ്ടത് എങ്ങിനെയെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു കൊടുത്തിരുന്നുവെന്നും നടത്തേണ്ട കര്‍മങ്ങള്‍ വിശദീകരിച്ചിരുന്നുവെന്നും ഭാര്യ സുലോചനയും പറയുന്നു.

'കുടുംബം ഭസ്‌മമിട്ട് ഒരു പ്രതിഷ്‌ഠ പോലെ വിശ്വാസപൂര്‍വ്വം സംസ്‌കരിച്ചതാണ്. അവരുടെ വികാരം വ്രണപ്പെടുത്തിക്കൊണ്ട് കുത്തിപ്പൊളിക്കരുതെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട്. മാന്‍ മിസ്സിങ്ങ് കേസുണ്ടെങ്കില്‍ നോട്ടീസ് നല്‍കി സമയം അനുവദിച്ച് പരിശോധന നടത്താമല്ലോ. കല്ലറയിലെ മൃതദേഹം ആരും കൊണ്ടു പോകില്ല. അവിടെ വേണമെങ്കില്‍ പൊലീസുകാരെ നിരീക്ഷണത്തിന് നിയോഗിക്കണം.

കല്ലറ പൊളിക്കുന്നതിന് മുമ്പ് കുടുംബത്തിന് നോട്ടീസ് നല്‍കണം. സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണ്. ഗോപന്‍ സ്വാമി തന്നെ 30 വര്‍ഷം മുമ്പ് 28 ദിവസം മുമ്പ് ജയിലില്‍ കിടന്ന സംഭവമുണ്ടായിട്ടുണ്ട്. സാഹചര്യം വഷളാക്കാന്‍ അധികാരികള്‍ ശ്രമിക്കരുത്.'- വി എസ് ഡി പി നേതാവ് വിഷ്‌ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.

ഇന്‍ക്വസ്റ്റ് നടപടിക്ക് ധൃതി കൂട്ടുന്നത് എന്തിനെന്ന് ഹിന്ദു സംഘടനകള്‍ ചോദിക്കുന്നു. 'പരാതിക്കാര്‍ക്ക് നിക്ഷിപ്‌ത താത്പര്യമുണ്ട്. വഴിത്തര്‍ക്കത്തിന്‍റെ പേരിലാണ് ഇല്ലാത്ത പരാതിയുമായി രംഗത്തെത്തിയത്. ജീവ സമാധിയെ കീറി മുറിക്കാന്‍ അനുവദിക്കില്ല.'- കല്ലറ പൊളിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയ വി എസ് ഡി പി, ഹിന്ദു ഐക്യ വേദി സംഘടനാ പ്രവര്‍ത്തകര്‍ ആരോപിച്ചു.

Also Read: പത്തനംതിട്ട പീഡനക്കേസ്: 26 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി, 7 പേര്‍ കസ്റ്റഡിയില്‍; അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.