ETV Bharat / state

കാലാവസ്ഥ നിരീക്ഷണത്തിന് കേരളത്തിൽ പുതിയ റഡാർ; വടക്കേ മലബാറിന് പരിഗണന - NEW RADAR IN KERALA - NEW RADAR IN KERALA

കാലാവസ്ഥ നിരീക്ഷണം ശക്തിപ്പെടുത്താൻ സംസ്ഥാനത്ത് ഒരു റഡാർ കൂടി വരുന്നു. പുതിയ റഡാർ വടക്കേ മലബാറിൽ സ്ഥാപിക്കുമെന്നാണ് സൂചന.

കേരളത്തിൽ പുതിയ റഡാർ  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  METEOROLOGICAL DEPARTMENT KERALA  കാലവസ്ഥ നിരീക്ഷണത്തിന് പുതിയ റഡാർ
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 7, 2024, 7:23 PM IST

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാല്‍ ഇടിവി ഭാരതിനോട് (ETV Bharat)

കാസർകോട്: തത്സമയ കാലാവസ്ഥ നിരീക്ഷണവും പ്രവചനങ്ങളും മെച്ചപ്പെടുത്താൻ കേരളത്തിൽ പുതിയ റഡാര്‍ സംവിധാനം വരുന്നു. പരമാവധി കവറേജ് ലഭിക്കുന്ന അനുയോജ്യമായ സ്ഥലം കണ്ടെത്തി ഉടൻ സ്ഥാപിക്കാനാണ് കാലാവസ്ഥ വകുപ്പിന്‍റെ ശ്രമം. കേരളത്തിൽ 2018ലെ വെള്ളപ്പൊക്കത്തിനും ഓഖി ചുഴലിക്കാറ്റിനും ശേഷം മെച്ചപ്പെട്ട കാലാവസ്ഥ നിരീക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നടപടികള്‍ ശക്തമായിരുന്നു. ഇതിന്‍റെ ഭാഗമായാണ് പുതിയ റഡാര്‍ സ്ഥാപിക്കുന്നത്.

ഇതോടെ സംസ്ഥാനത്തെ കാലവസ്ഥാ നിരീക്ഷണവും അവലോകനവും ശക്തമാകുമെന്നാണ് പ്രതീക്ഷ. പക്ഷെ റഡാർ എവിടെ സ്ഥാപിക്കും എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. റഡാറിനുള്ള സ്ഥലം തീരുമാനിക്കുന്നതിന് പല സാങ്കേതിക മാനദണ്ഡങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാല്‍ ഇടിവി ഭാരതിനോട്‌ പറഞ്ഞു.

റഡാറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുമ്പോള്‍ പരമാവധി കവറേജ് ലഭിക്കുന്ന സ്ഥലമായിരിക്കണം. അതിനു വേണ്ടിയുള്ള പഠനങ്ങളും സ്ഥലപരിശോധനയും മറ്റു നടപടികളും പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു. വടക്കേ മലബാറിനാണ് കൂടുതൽ പരിഗണന.

സംസ്ഥാനത്ത് നിലവില്‍ രണ്ടു റഡാറുകളാണ് കാലവസ്ഥ നിരീക്ഷണത്തിനുള്ളത്. ഇതില്‍ ഒന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനു (ഐഎംഡി) കീഴിലുള്ളത്. കൊച്ചിയിലാണ് ഈ റഡാറുള്ളത്. ഇത് കൂടാതെ തിരുവനന്തപുരത്തെ തുമ്പയിലും ഒരു റഡാറുണ്ട്. വിക്രം സാരാഭായി സ്‌പേസ് സെന്‍ററാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

ഇവ രണ്ടുമുപയോഗിച്ച് സംസ്ഥാനത്തെ 14 ജില്ലകളിലെയും കാലാവസ്ഥ നിരക്ഷണം കാര്യക്ഷമമായി നടത്താന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. വടക്കന്‍ ജില്ലകളിലെ റഡാര്‍ കവറേജ് മോശമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. ഇതേ തുടര്‍ന്നാണ് വടക്കന്‍ ജില്ലകളിൽ റഡാറിനെ പരിഗണിക്കുന്നത്.

കണ്ണൂർ, വയനാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ സ്ഥലങ്ങളാണ് റഡാര്‍ സ്ഥാപിക്കുന്നതിനായി പരിഗണയിൽ ഉള്ളതെങ്കിലും കോഴിക്കോട്, വയനാട് ജില്ലകളിലെ സ്ഥലങ്ങളില്‍ പശ്ചിമഘട്ട മലനിരകള്‍ നിഴല്‍ വീഴ്ത്തുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇത് പുതിയ റഡാറിന്‍റെ കവറേജിനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. റഡാറിന് പരമാവധി കവറേജ് ലഭിച്ചാല്‍ മാത്രമേ ഇതിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാവുകയുള്ളു.

അതിനാല്‍ കണ്ണൂരോ കാസര്‍കോടോ റഡാര്‍ സ്ഥാപിച്ചേക്കാനാണ് സാധ്യത. കൂടാതെ മംഗളുരുവിലും പുതിയ റഡാർ സ്ഥാപിക്കും.
ആറു കോടി രൂപ മുടക്കിയാണ് കേരളത്തിൽ പുതിയ റഡാര്‍ സംവിധാനം സ്ഥാപിക്കുന്നത്. ഇതോടെ കാലവസ്ഥ സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും നല്‍കാന്‍ സാധിക്കും. റഡാര്‍ സ്ഥാപിക്കുന്നതിന് കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. 2012 മുതലുള്ള കേരളത്തിന്‍റെ ആവശ്യമാണ് കൂടുതൽ റഡാര്‍ സംവിധാനം വേണമെന്നുള്ളത്.

Also Read: കാലാവസ്ഥ വ്യതിയാനങ്ങള്‍ മുൻകൂട്ടി അറിയാം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ക്വാളിറ്റി മോണിറ്ററുകള്‍ സ്ഥാപിച്ച് സിഎസ്ഐആര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.