ETV Bharat / state

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; അമ്മയും സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍ - Mother Killed New Born Baby - MOTHER KILLED NEW BORN BABY

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും സുഹൃത്തും കസ്റ്റഡിയില്‍.

CHERTHALA NEW BORN BABY MISSING  KILLED NEW BORN BABY IN ALAPPUZHA  അമ്മ നവജാത ശിശുവിനെ കൊന്നു  ശിശുവിനെ ശ്വാസം മുട്ടിച്ചു കൊന്നു
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 2, 2024, 7:56 PM IST

Updated : Sep 2, 2024, 8:48 PM IST

ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി (ETV Bharat)

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും സുഹൃത്തും കസ്റ്റഡിയില്‍. പളളിപ്പുറം സ്വദേശിനിയായ ആശ മനോജ് സുഹൃത്ത് രതീഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ആശ മനോജ് സുഹൃത്തിന്‍റെ സഹായത്തോടെ നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്‍റെ വീട്ടില്‍ തന്നെ കുട്ടിയെ കുഴിച്ചുമൂടുകയും ചെയ്‌തു. കുട്ടിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നപ്പോള്‍ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികൾക്ക് കുട്ടിയെ നല്‍കിയെന്നാണ് ആശ പറഞ്ഞത്.

പ്രസവത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ആശ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ആശ വര്‍ക്കര്‍മാര്‍ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞത്. കുട്ടിയെ അന്വേഷിച്ച ആശപ്രവര്‍ത്തകരോട് യുവതിയും ഭർത്താവിന്‍റെ വീട്ടുകാരും മക്കളില്ലാത്ത ദമ്പതികൾക്ക് കുട്ടിയെ കൊടുത്തു എന്നാണ് പറഞ്ഞത്.

യുവതിക്ക് മറ്റ് രണ്ട് മക്കളുണ്ട്. മൂന്നാമതൊരു കുഞ്ഞിനെ വളര്‍ത്താനുളള സാമ്പത്തിക ശേഷിയില്ലെന്ന് യുവതി ആശാപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. യുവതിയുടെ മറുപടിയില്‍ സംശയം തോന്നിയ ആശാവര്‍ക്കര്‍മാര്‍ വാര്‍ഡ് മെമ്പറോട് വിവരം അറിയിച്ചു. വാര്‍ഡ് മെമ്പാറാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

Also Read: നവജാത ശിശുവിനെ റോഡിലെറിഞ്ഞ് കൊന്ന സംഭവം; പ്രതിയായ മാതാവിന് ഉപാധികളോടെ ജാമ്യം

Last Updated : Sep 2, 2024, 8:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.