ETV Bharat / state

60 ദിവസം മാത്രം പ്രായം, മുത്തശ്ശിക്കൊപ്പം കാണാതയ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം ഇടുക്കിയില്‍ - New Born Baby Death In Idukki - NEW BORN BABY DEATH IN IDUKKI

അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞിനെ കാണാതായ വിവരം പുലര്‍ച്ചെയാണ് അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെയും മുത്തശ്ശിയേയും കണ്ടെത്തിയത്.

IDUKKI NEWS  NEW BORN BABY DEATH  ഇടുക്കി വാര്‍ത്തകള്‍  നവജാത ശിശു മരിച്ചു
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 16, 2024, 1:04 PM IST

ഇടുക്കി: മുത്തശ്ശിയോടൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശി പുത്തൻപുരയ്‌ക്കല്‍ ചിഞ്ചുവിന്‍റെ 60 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചിഞ്ചുവിന്‍റെ മാതാവ് ജാൻസിയ്‌ക്കൊപ്പം കുഞ്ഞിനെ കാണാതായത്.

ഇന്ന് (ഓഗസ്റ്റ് 16) പുലർച്ചെയോടെയാണ് ജാൻസിയും കുഞ്ഞും വീട്ടിൽ ഇല്ലെന്ന് മനസിലാവുന്നത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ സമീപത്തെ പുരയിടത്തിൽ നിന്നും കുഞ്ഞിനെയും ജാൻസിയേയും കണ്ടെത്തി. കുഞ്ഞിനെ ഉടൻ തന്നെ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേയ്‌ക്ക് കൊണ്ടു പോയി. അവശനിലയിൽ ആയിരുന്ന ജാൻസിയെ വിദഗ്‌ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റി.

കഴിഞ്ഞ രാത്രി 10.30 വരെ കുടുംബാംഗങ്ങൾ വീട്ടിൽ ഇരുന്ന് സംസാരിച്ചിരുന്നു. തുടർന്ന് ചിഞ്ചു കുഞ്ഞുമായി ഉറങ്ങാൻ പോയി. പുലർച്ചെ ചിഞ്ചു എണീറ്റപ്പോൾ ആണ് കുട്ടി അടുത്ത് ഇല്ലെന്ന് മനസിലാവുന്നത്.

ജാൻസിയെയും കണ്ടില്ല. തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു. ജാൻസിയ്‌ക്ക് മാനസിക വൈകല്യം ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. കുട്ടിയുടെ മരണ കാരണം വ്യക്തമല്ല.

Also Read : ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസ്; കുട്ടിയുടെ മൃതദേഹം വിശദമായി പരിശോധിക്കുമെന്ന് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.