ETV Bharat / state

'ഓ തിത്തിത്താര തിത്തിത്തെയ്...'; പുന്നമടക്കായലിന്‍റെ ഓളപ്പരപ്പില്‍ ആവേശമായ നെഹ്‌റു ട്രോഫി വള്ളംകളി - NEHRU TROPHY BOAT RACE 2024

author img

By ETV Bharat Kerala Team

Published : 2 hours ago

70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി. ഒന്‍പത് വിഭാഗങ്ങളിലായി തുഴയെറിയുന്നത് 74 വള്ളങ്ങള്‍.

നെഹ്റു ട്രോഫി വള്ളംകളി  പുന്നമടക്കായൽ  BOAT RACE 2024  ALAPPUZHA BOAT RACE
NEHRU TROPHY BOAT RACE (ETV Bharat)

ആലപ്പുഴ: പുന്നമട കയലിലെ ജലമഹോത്സവം, നെഹ്‌റു ട്രോഫി വള്ളംകളി. ആവേശത്തിമിര്‍പ്പിലാണ് കിഴക്കിന്‍റെ വെനീസ് എന്ന് പേരുള്ള കേരളത്തിന്‍റെ സ്വന്തം ആലപ്പുഴ. കായൽപ്പരപ്പിലെ വേഗരാജാവിനെ കണ്ടെത്താനുള്ള തീപാറും പോരാട്ടം കാണാൻ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുപോലും വള്ളംകളി പ്രേമികള്‍ എത്തിയിരിക്കുകയാണ്.

അത്ഭുതകരമായ ഒരു അനുഭവമാണ് വള്ളംകളി സമ്മാനിക്കുന്നതെന്നാണ് ഡല്‍ഹിയില്‍ നിന്നും നെഹ്‌റു ട്രോഫി കാണാൻ എത്തിയ ഒരു കുടുംബത്തിന്‍റെ അഭിപ്രായം. ഓരോ മത്സരാര്‍ഥികളുടെയും ആവേശം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണെന്നും അവര്‍ പറയുന്നു. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്‍റെ അതേ ആവേശമാണ് വള്ളംകളിയും തങ്ങള്‍ക്ക് സമ്മാനിക്കുന്നതെന്നാണ് തൃശൂരുകാരായ ചില വള്ളംകളി പ്രേമികളുടെ അഭിപ്രായം.

നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായലിൽ തുടക്കമായി (ETV Bharat)

ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളാണുളളത്. ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി ഗ്രേഡ്-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ച് ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സുകളില്‍ നാല് വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്ന് വള്ളങ്ങളും മത്സരിക്കും. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങള്‍ നെഹ്‌റു ട്രോഫിക്ക് വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങും. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

ഓഗസ്‌റ്റ് 10-ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു. വളളംകളിയോട് അനുബന്ധിച്ച് നടത്തുന്ന സാംസ്‌കാരിക പരിപാടികൾ റദ്ദാക്കി. കര്‍ശനമായിട്ടുളള സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്.

വള്ളത്തിലേക്ക് ചാടിയിറങ്ങിയ നെഹ്‌റു: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാ‍ൽ നെഹ്‌റുവിന്‍റെ കേരള സന്ദർശനത്തോടനുബന്ധിച്ചാണ് ആദ്യമായി വള്ളംകളി സംഘപടിപ്പിക്കുന്നത്. 1952 ഡിസംബർ 27നായിരുന്നു ആദ്യ മത്സരം. പിന്നീട്, ഇത് നെഹ്‌റുവിനോടുള്ള ആദരസൂചകമായി 1969ല്‍ നെഹ്‌റു ട്രോഫി വള്ളംകളിയായി മാറി. അങ്ങനെയാണ് ഇത് പിന്നീട് കേരളത്തിന്‍റെ പ്രധാന ജലമേളയാകുന്നത്.

ആദ്യ വള്ളംകളി അവസാനിച്ചതിന് പിന്നാലെ സുരക്ഷാക്രമീകരണങ്ങള്‍ കണക്കിലെടുക്കാതെ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ നെഹ്‌റു ചാടിക്കയറിയിരുന്നു. തങ്ങളുടെ വള്ളത്തില്‍ ഒരു പ്രധാനമന്ത്രി കയറി നിന്നതിന്‍റെ ആഹ്ളാദത്തില്‍ വള്ളംകളി പ്രേമികൾ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ കൊച്ചി വരെയെത്തിച്ചാണ് യാത്രയാക്കിയതെന്നത് ചരിത്രം.

Also Read: ആചാരപ്പെരുമയിൽ ആറന്മുള ഉത്രട്ടാതി ആചാര ജലമേള; പങ്കെടുത്തത് 26 പള്ളിയോടങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.