കാസര്‍കോട്: നീലേശ്വരത്ത് വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഒളിവിൽപോയ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തിൽ എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അറസ്‌റ്റിലായ കമ്മിറ്റി പ്രസിഡന്‍റ് ഭരതൻ, സെക്രട്ടറി ചന്ദ്രശേഖരൻ, പടക്കങ്ങൾ പൊട്ടിച്ച രാജേഷ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. അനുമതിയില്ലാതെ സ്ഫോടകവസ്‌തു സൂക്ഷിച്ചതിന് ഇവരുൾപ്പെടെ ക്ഷേത്രഭാരവാഹികളായ എട്ടുപേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അപകടത്തിൽ പരിക്കേറ്റവരുടെ മൊഴി ഇന്ന് (ഒക്‌ടോബർ 30) മുതൽ രേഖപ്പെടുത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെയും മംഗളൂരുവിലെയും ആശുപത്രികളിലായി 102 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ എൺപത് ശതമാനത്തിലേറെ പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നീലേശ്വരം സ്വദേശി സന്ദീപിന്‍റെ ആരോഗ്യനില ഗുരുതരമാണ്.
Also Read: നീലേശ്വരം വെടിക്കെട്ട് അപകടം; 'അപകടത്തിന് കാരണം അശ്രദ്ധ, സമഗ്ര അന്വേഷണം നടക്കും': പി രാജീവ്