ETV Bharat / state

കരിന്തണ്ടൻ സ്‌മാരകത്തിൽ പുഷ്‌പാർച്ചന, പിന്നാലെ റോഡ് ഷോ; വയനാട്ടില്‍ പ്രചാരണം തുടങ്ങി നവ്യ ഹരിദാസ് - NAVYA HARIDAS CAMPAIGN

വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്. മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ച് എൻഡിഎ സ്ഥാനാര്‍ഥി.

WAYANAD LOK SABHA BY ELECTION  WAYANAD NDA CANDIDATE  നവ്യ ഹരിദാസ്  വയനാട് ഉപതെരഞ്ഞെടുപ്പ്
NAVYA HARIDAS CAMPAIGN AT WAYANAD (Facebook@NavyaHaridas)
author img

By ETV Bharat Kerala Team

Published : Oct 21, 2024, 7:00 PM IST

വയനാട് : വയനാട് ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. ലക്കിടിയിലുള്ള കരിന്തണ്ടൻ സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് നവ്യ റോഡ് ഷോ ആരംഭിച്ചത്. നൂറ് കണക്കിന് ബിജെപി പ്രവർത്തകർ നവ്യയെ സ്വീകരിക്കാനെത്തി.

തുറന്ന ജീപ്പിൽ ജനങ്ങൾക്കിടയിലേക്കെത്തിയ നവ്യ ഹരിദാസിന് പുഷ്‌പഹാരം അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും പ്രവർത്തകർ ഗംഭീര വരവേൽപ്പ് നൽകി. വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ വിജയ പ്രതീക്ഷയാണുള്ളതെന്ന് നവ്യ ഹരിദാസ് പറഞ്ഞു. ജനങ്ങളുടെ ഭാഗത്ത് നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്നും അവരുടെ ഉത്സാഹവും ഊർജവും കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

വയനാട് എൻഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും, റായ്‌ബറേലിയിലും ജയിച്ച രാഹുല്‍ ഗാന്ധി വയനാട് സീറ്റ് വിട്ടപ്പോള്‍ തന്നെ പ്രിയങ്കാ ഗാന്ധിയെ തങ്ങളുടെ മുന്നണിയിലെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ നേതാവ് സത്യന്‍ മൊകേരിയെ പ്രഖ്യാപിച്ചത്. എന്നിട്ടും മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ഥി ആരാകും എന്ന കാര്യത്തില്‍ അവ്യക്തത തുടര്‍ന്നിരുന്നു. ശോഭ സുരേന്ദ്രൻ, നടി ഖുശ്‌ബു എന്നിവരുടെ പേരുകളെല്ലാം പറഞ്ഞുകേട്ടതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമായി നവ്യ ഹരിദാസിലേക്ക് എത്തിയത്.

കോഴിക്കോട് നഗരസഭയിലെ കാരപ്പറമ്പ് വാര്‍ഡിലെ കൗണ്‍സിലറാണ് നവ്യ. പാര്‍ലമെന്‍റിലേക്ക് നവ്യയുടെ കന്നിയംഗമാണ് ഇത്തവണത്തേത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും നവ്യ ജനവിധി തേടിയിരുന്നു. അന്ന് ബിജെപിയുടെ വോട്ട് വിഹിതം ഗണ്യമായി ഉയര്‍ത്തിക്കൊണ്ട് വരാൻ നവ്യയ്‌ക്കായി. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ 20.89 ശതമാനം വോട്ടുകളാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നവ്യ നേടിയത്.

Also Read : പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക്, ഒപ്പം രാഹുലും സോണിയയും; പ്രചാരണം കളറാക്കാൻ കോണ്‍ഗ്രസ്

അതേസമയം, വയനാട്ടില്‍ ഇടതുസ്ഥാനാര്‍ഥി സത്യൻ മൊകേരിയും പ്രചാരണം കൊഴുപ്പിക്കുകയാണ്. ജില്ലയിലെ മലയോര മേഖലകളിലാണ് സിപിഐ നേതാവ് ഇന്ന് സന്ദര്‍ശനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി നാളെ വയനാട്ടിലേക്ക് എത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.