ETV Bharat / state

ഇന്ന് ദേശീയ വായന ദിനം: വായനയിലൂടെ വിവേകം നേടാന്‍ ജനങ്ങളെ പഠിപ്പിച്ച പി എന്‍ പണിക്കരുടെ ഓര്‍മ്മ ദിനം - National reading day

മലയാളിയെ വായനയുടെ വിശാലതയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് പി എന്‍ പണിക്കരാണ്. വീടുകളില്‍ പുസ്‌തകങ്ങള്‍ എത്തിച്ച് വായനയിലൂടെ വിവേകം നേടാന്‍ പൊതുവായിൽ നാരായണ പണിക്കർ ആളുകളെ പഠിപ്പിച്ചു. വായനയെക്കുറിച്ച് നിരന്തരം സംസാരിച്ചു.

P N PNIKKAR  READING DAY  വായനാ ദിനം  ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ പിതാവ്
P N PANIKKAR (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 19, 2024, 10:43 AM IST

വായനയുടെ പ്രാധാന്യത്തെയും മഹത്വത്തെയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു വായന ദിനം കൂടി. പുസ്‌തകങ്ങളുടെയും വായനയുടെയും ഈ പുതിയ ലോകത്തും വായനാ ദിനത്തിന്‍റെ പ്രാധാന്യം കുറയുന്നില്ല. വായിച്ചുവളരുക എന്നാഹ്വാനം ചെയ്‌ത്, വായനയുടെ മാധുര്യത്തെ മലയാളികള്‍ക്കു പകര്‍ന്നു നല്‍കിയ പി എന്‍ പണിക്കരുടെ ചരമദിനമാണ് നാം വായനാദിനമായി ആചരിക്കുന്നത്. 1995 ജൂണ്‍ 19 നാണ് ആ അതികായന്‍ വിടപറഞ്ഞത്.

1926 ല്‍ ജന്മ നാട്ടിൽ സനാതന ധർമം എന്ന ഗ്രന്ഥശാല സ്ഥാപിച്ച അദ്ദേഹം, കേരള ഗ്രന്ഥശാല സംഘം രൂപീകരിക്കുന്നു. കേന്ദീകൃത സംവിധാനമില്ലാതെ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് ഗ്രന്ഥശാലകളെ കേരള ഗ്രന്ഥശാല സംഘത്തിന് കീഴിൽ കൊണ്ട് വരാന്‍ അദ്ദേഹത്തിന് സാധിച്ചു.

മലയാളിയെ വായനയുടെ വിശാലതയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് അദ്ദേഹമാണ്. വീടുകളില്‍ പുസ്‌തകങ്ങള്‍ എത്തിച്ച് വായനയിലൂടെ വിവേകം നേടാന്‍ പൊതുവായിൽ നാരായണ പണിക്കർ ആളുകളെ പഠിപ്പിച്ചു. വായനയെക്കുറിച്ച് നിരന്തരം സംസാരിച്ചു.

വായനയിലൂടെ അറിവിന്‍റെയും ഭാവനയുടെയും ലോകം നമുക്കു മുന്നില്‍ തുറക്കപ്പെടുന്നു. ഒരു വ്യക്തി തന്‍റെ ചുറ്റു പാടുകളെക്കുറിച്ച് മനസ്സിലാക്കുന്നതിലും ,ചിന്തിക്കുന്നതിലും പ്രതികരിക്കുന്നതിലുമെല്ലാം വായനാ ശീലത്തിന് വലിയ പങ്കുണ്ട്.

വായനാ ശീലം ചെറുപ്പം മുതല്‍ക്കേ വളര്‍ത്തിയെടുക്കേണ്ടതാണ്. വിദ്യാലയങ്ങളില്‍ വായനാ ദിനത്തോടനുബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിക്കുകയും വായനയുടെ പ്രാധാന്യത്തെ അനുസ്‌മരിക്കുകയും ചെയ്യുന്നു. ജൂൺ 19 മുതൽ 25 വരെ വായനാവാരമായും ആചരിക്കുന്നു.

പരമ്പരാഗത വായന രീതി കുറയുന്നു എന്നതില്‍ കവിഞ്ഞ് വായന ഒരിക്കലും ഇല്ലാതാവുന്നില്ല. പകരം ഇ- വായന ഇന്ന് സജീവമാണ്. പുസ്‌തകങ്ങള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നു. പുസ്‌തകങ്ങള്‍ക്ക് അങ്ങനെ പകരക്കാരുണ്ടായി. പത്രങ്ങളും മാസികകളും വരെ സാമ്പ്രദായിക രീതിയിലല്ലാതെ ആളുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളാകുന്നു.

എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും ലോകത്തെ ഏത് പുസ്‌തകവും ഇന്ന് വായിക്കാം എന്ന സ്ഥിതിയായി. വായനശാലകള്‍ ഇ-വായന ശാലകള്‍ക്ക് വഴിമാറി. ലോകമെത്ര മാറിയാലും വായനയുടെ പ്രാധാന്യം കുറയുന്നില്ല. എക്കാലത്തും ഏറ്റവും ശക്തമായ ആയുധം പുസ്‌തകങ്ങള്‍ തന്നെയാണ്.

ALSO READ: ചാറ്റ്‌ജിപിടി പോലുള്ള മിക്ക എഐ മോഡലുകളും നിലവാരമില്ലാത്ത ഡാറ്റാസെറ്റുകളിൽ പരിശീലിപ്പിക്കപ്പെടുന്നു: രാജീവ് ചന്ദ്രശേഖർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.