ഇടുക്കി : കനത്ത മഴയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ ഇടുക്കി ദേവികുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് സമീപം താമസിക്കുന്ന കുടുംബങ്ങളുടെ ആശങ്ക ഒഴിയുന്നില്ല. ഇടിച്ചിൽ ഉണ്ടായ മലമുകളിലെ വിള്ളലും ആശങ്ക വർദ്ധിപ്പിക്കുകയാണ്. മഴ കനത്താൽ ഈ ഭാഗത്ത് കൂടുതല്‍ മണ്ണിടിയാനുള്ള സാധ്യത ഉണ്ടാകുമെന്നും നാട്ടുകാർ
കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിലായിരുന്നു ദേശീയപാതയില്‍ ദേവികുളം സര്‍ക്കാര്‍ എല്‍പി സ്‌കൂളിന് സമീപവും മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. പാതയോരത്തു നിന്നിരുന്ന മരങ്ങളടക്കം മണ്ണിടിച്ചിലില്‍ നിലം പതിച്ചിരുന്നു.
മണ്ണിടിച്ചില്‍ ഉണ്ടായതോടെ റോഡിന് താഴ് ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളും വലിയ ആശങ്കയിലാണ്. ചില കുടംബങ്ങൾ ബന്ധുവിടുകളിലെക്ക് മാറിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തെ മലമുകളിൽ വലിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.
മഴ ശക്തമായി പെയ്‌താൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി കൂടുതലായി മണ്ണിടിയുമെന്നാണ് നാട്ടുകാർ പറയുന്നത്. ദേശിയപാത നവീകരണത്തിന് ശേഷം പലയിടങ്ങളിലും സമാന രീതിയില്‍ മണ്ണിടിച്ചില്‍ ഭീഷണി രൂപം കൊണ്ടിട്ടുണ്ട്. മഴ കനത്ത് പെയ്യുന്ന രാത്രികാലങ്ങളില്‍ ഉള്‍ ഭയത്തോടെയാണ് കുടുംബങ്ങള്‍ ഇവിടെ കഴിഞ്ഞ് കൂടുന്നത്.