ETV Bharat / state

'ഡിഎംകെ തമിഴകത്തിന്‍റെ ശത്രു' ; കടന്നാക്രമിച്ച് പ്രധാനമന്ത്രി

ഡിഎംകെയെയും കോൺഗ്രസിനെയും ആക്രമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കന്യാകുമാരിയില്‍ സംസാരിച്ചത്

BJP  Narendra Modi  DMK  Congress
Narendra Modi Against Congress And Dmk
author img

By ETV Bharat Kerala Team

Published : Mar 15, 2024, 10:25 PM IST

കന്യാകുമാരി (തമിഴ്‌നാട്) : നിർണായക ലോക്‌സഭ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ആഴ്‌ചകൾ മാത്രമാണ് ഇതിന് ബാക്കിനിൽക്കുന്നത്. തമിഴ്‌നാട്ടിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി നടക്കുകയാണ്. തുടർച്ചയായി മൂന്നാം തവണയും ഭരണമെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi ) വിവിധ സംസ്ഥാനങ്ങളില്‍ നേരിട്ടിറങ്ങി പ്രചാരണങ്ങളില്‍ സജീവമാണ്.

കന്യാകുമാരിയിൽ നടന്ന പൊതുയോഗത്തിൽ പങ്കെടുത്തുകൊണ്ടാണ് ദക്ഷിണേന്ത്യയിൽ ബിജെപിയുടെ പ്രചാരണത്തിന് പ്രധാനമന്ത്രി തുടക്കമിട്ടത്. ഡി എം കെയെയും കോൺഗ്രസിനെയും ആക്രമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. കോൺഗ്രസിന്‍റെ പ്രധാന ലക്ഷ്യം ആളുകളെ 'കൊള്ളയടിക്കുക' എന്നതാണെന്നും, ഡി എം കെയെ തമിഴ്‌നാട്ടുകാർ സംരക്ഷിക്കില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു(Lok Sabha Election 2024).

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നായ 2-ജി സ്‌പെക്‌ട്രം അഴിമതിയുടെ 'ഏറ്റവും വലിയ ഗുണഭോക്താവ്' ഡിഎംകെയാണെന്നും, അവർ നടത്തിയ തട്ടിപ്പുകളുടെ ലിസ്‌റ്റ് വളരെ വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഡിഎംകെ സ്വന്തം രാജ്യത്തോടും അതിന്‍റെ സംസ്‌കാരത്തോടും പൈതൃകത്തോടുമെല്ലാം വെറുപ്പ് പുലർത്തുന്ന പാർട്ടിയാണ്. തമിഴകത്തിന്‍റെ സംസ്‌കാരത്തോട് യാതൊരു ബഹുമാനവുമില്ലാത്ത ഇവർ തമിഴകത്തിന്‍റെ ശത്രുവാണെന്നും മോദി പറഞ്ഞു. മാത്രമല്ല കോൺഗ്രസും ഡിഎംകെയും സ്ത്രീ വിരുദ്ധരാണ്, അവർ രാജ്യത്തെ സ്ത്രീകളെ അപമാനിക്കുകയും, കബളിപ്പിക്കുകയും ചെയ്യുക മാത്രമാണ് ചെയ്‌തതെന്നും പ്രധാനമന്ത്രി ആരോപിച്ചു.

Also read : തിരിച്ചടിച്ച് തമിഴ്‌നാട് മന്ത്രി; ഡിഎംകെയെ ഉന്മൂലനം ചെയ്യണമെന്ന് മോദി, അടിക്കടിയെന്ന് ഡിഎംകെ

എഐഎഡിഎംകെയോട് മൃദുസമീപനം കാണിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ ജയലളിതയോട് ഡിഎംകെ എങ്ങനെയാണ് പെരുമാറിയതെന്ന് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് അറിയാമെന്നും അത്തരമൊരു പാരമ്പര്യം ഡിഎംകെ ഇന്നും തുടരുന്നുണ്ടെന്നും മോദി പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്‌ഠയുടെ സംപ്രേഷണം സംസ്ഥാനം ‘നിരോധിച്ച’ കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കന്യാകുമാരി ജില്ലയ്ക്കായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ അതിവേഗം നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണെന്നും മോദി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.