തൃശൂർ: കൊടുങ്ങല്ലൂരിൽ എസ്എൻഡിപി ഓഫിസിന് നേരെ ആക്രമണം. എസ്എൻഡിപി നാരായണമംഗലം ശാഖയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഓഫിസിൽ സ്ഥാപിച്ച ഗുരുദേവ ചിത്രം നിലത്തെറിഞ്ഞ് തകർത്ത അക്രമികൾ ഓഫിസിൻ്റെ ജനൽചില്ലുകളും തല്ലിത്തകർത്തു.
ശാഖ ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിൽ എസ്എൻഡിപി കൊടുങ്ങല്ലൂർ യൂണിയൻ പ്രതിഷേധിച്ചു. സാമൂഹ്യ ദ്രോഹികളെ കണ്ടെത്തി കർശന ശിക്ഷ നടപടികൾ കൈക്കൊള്ളണമെന്ന് യൂണിയൻ നേതൃത്വം ആവശ്യപ്പെട്ടു.