ETV Bharat / state

ഓണത്തിന് വാഹനവുമായി പുറത്ത് പോകുന്നുണ്ടോ? ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചോളൂ, ഇല്ലെങ്കില്‍ പണികിട്ടും - MVD Instruction To Avoid Block - MVD INSTRUCTION TO AVOID BLOCK

ഓണക്കാലത്തെ ​ഗതാ​ഗതക്കുരുക്ക് ഒഴിവാന്‍ നിര്‍ദേശവുമായി എംവിഡി.

MVD On Road Traffic In Onam Day  KERALA MVD ONAM TRAFFIC JAM  ഓണക്കാലം ​ഗതാ​ഗതക്കുരുക്ക്  കേരള എംവിഡി ട്രാഫിക് ബ്ലോക്ക്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 15, 2024, 7:33 AM IST

തിരുവനന്തപുരം: ഓണക്കാലത്തെ ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ട്രാഫിക് ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കാനും പരമാവധി പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗപ്പെടുത്താനും എംവി‍ഡി നിർദേശിക്കുന്നു.

എംവിഡിയുടെ നിർദേശങ്ങൾ ഇപ്രകാരം:

  1. ട്രാഫിക്കില്‍ ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കുക.
  2. ബ്ലോക്കിൽ കിടക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്കും സൈഡ് റോഡിൽ നിന്നും റോഡ് മുറിച്ചു കടക്കാൻ ആരെങ്കിലും ഉണ്ടെങ്കിലും അവർക്കും വഴി നൽകുക. ഞാൻ ബ്ലോക്കിൽ അല്ലെ എല്ലാവരും കിടക്കട്ടെ എന്ന സങ്കുചിത ചിന്ത ഒഴിവാക്കുക.
  3. ബ്ലോക്കിൽ നിന്നും ഒരു വണ്ടിയെങ്കിലും ഒഴിവായാൽ തനിക്ക് കുറച്ച് മുമ്പെ പോകാൻ സാധിക്കും എന്ന യാഥാർഥ്യം മനസിലാക്കുക.
  4. പരമാവധി പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനം ഉപയോഗപ്പെടുത്തുക.
  5. പീക്ക് ടൈമിൽ ഷോപ്പിങ് പോലുള്ള കാര്യങ്ങൾക്കുള്ള യാത്ര മാറ്റി 'ഓഫ്‌പീക്ക്' ടൈം തെരഞ്ഞെടുക്കുക.
  6. റോഡിൽ അനാവശ്യ പാർക്കിങ് ഒഴിവാക്കുക.
  7. കടയുടെ മുന്നിൽ പാർക്കിങ് സ്പേസ് ലഭ്യമല്ലെങ്കിൽ മുന്നോട്ട് പോയി റോഡിൽ നിന്നും ഇറക്കി പാർക്ക് ചെയ്‌തിട്ട് തിരികെ നടന്നുവരിക. റോഡിൽ നിർബന്ധമായും പാർക്കിങ് പാടില്ല.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Also Read: പോക്കറ്റ് കാലിയാകാതെ ഈ ഓണക്കാലത്ത് ഒരു ഹൈറേഞ്ച് ട്രിപ്പ്: സ്‌പെഷ്യല്‍ സര്‍വീസുകളൊരുക്കി കെഎസ്ആര്‍ടിസി; സമയക്രമവും നിരക്കുകളുമറിയാം...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.