ETV Bharat / state

'ദുരന്തം നേരിടുന്നതിനിടെ രാഷ്‌ട്രീയ പ്രസ്‌താവന നടത്തിയത് അമിത്‌ ഷാ മാത്രം': എംവി ഗോവിന്ദൻ - MV Govindan On Wayanad landslide

author img

By ETV Bharat Kerala Team

Published : Aug 2, 2024, 5:57 PM IST

കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്‌താവനക്കെതിരെ എംവി ഗോവിന്ദന്‍ രംഗത്ത്. ദുരിതാശ്വാസ നിധിക്കെതിരെ വസ്‌തുത വിരുദ്ധമായ പ്രചാരണം അവസാനിപ്പിക്കണം. ദുരന്ത സമയത്ത് ചിലർ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

WAYANAD LANDSLIDE  MV Govindan About Amit Shah  വയനാട്‌ ഉരുള്‍പൊട്ടല്‍ ഗോവിന്ദൻ  അമിത്‌ ഷാക്കെതിരെ എംവി ഗോവിന്ദന്‍
MV GOVINDAN (ETV Bharat)

തിരുവനന്തപുരം: പ്രകൃതി ദുരന്തം നേരിടുന്നതിനിടെ രാഷ്ട്രീയ പ്രസ്‌താവന നടത്തിയത് കേന്ദ്രമന്ത്രി അമിത് ഷാ മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വയനാട് ദുരന്തത്തെ കേരളം നേരിട്ടത് ഒറ്റക്കെട്ടായിട്ടാണ്. ദുരന്തമുണ്ടായ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടായിരുന്നു ജൂലൈ 29നും പ്രഖ്യാപിച്ചത്.

പ്രദേശത്ത് ആരും പ്രതീക്ഷിക്കാത്ത രീതിയിൽ മഴ പെയ്‌തു. ഉരുൾ പൊട്ടൽ സംഭവിച്ച ശേഷമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ജൂലൈ 29നും ഓറഞ്ച് അലർട്ടായിരുന്നു പറഞ്ഞിരുന്നത്. ജിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ 29ന് ഉച്ചയ്ക്ക് 2 മണിക്കുള്ള മുന്നറിയിപ്പിൽ ഗ്രീൻ അലർട്ടായിരുന്നു നൽകിയത്.

പ്രകൃതി ദുരന്തം പോലുള്ള കാര്യങ്ങൾ ഉണ്ടാകുന്ന ഘട്ടത്തിൽ അത് നേരിടാനാണ് മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധി. സിഎജിയുടെ ഓഡിറ്റ്‌ ഉൾപ്പെടെയുള്ള പരിശോധന ഈ സംവിധാനത്തിനുണ്ട്. വരവിനും ചിലവിനും കൃത്യമായ കണക്കും അറിയാനുള്ള സംവിധാനമുണ്ട്. ദുരിതാശ്വാസ നിധിക്കെതിരെ വസ്‌തുത വിരുദ്ധമായ പ്രചരണം അവസാനിപ്പിക്കണം.

കക്ഷി രാഷ്ട്രീയത്തിനതീതമായാണ് ദുരിതശ്വാസ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ എത്തുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ക്യാമ്പയി‍ൻ നടത്തും. കേന്ദ്ര സർക്കാർ ഏജൻസിയായ കേന്ദ്ര ജല കമ്മിഷനാണ് പ്രളയ മുന്നറിയിപ്പ് നൽകേണ്ടത്. എന്നാൽ ജൂലൈ 29 വരെ ഒരിടത്തും പ്രളയ മുന്നറിയിപ്പ് നൽകിയില്ല.

എൻഡിആർഎഫ് നേരത്തെ എത്തിയത് കേരള സർക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണ്. റെഡ് സോണിന്‍റെ ഭാഗമായി ജനങ്ങളെ അപകടത്തിന് മുമ്പ് തന്നെ മാറ്റി പാർപ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തുവെന്നും എംവി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ALSO READ: പ്രതീക്ഷ വറ്റിയവർക്ക് കുടുംബവുമായി ബന്ധപ്പെടാൻ ഒരു കൈസഹായം: വയനാട്ടിലെ ദുരിത ബാധിതർക്ക് മൊബൈൽ ഫോൺ നൽകി ഒരു കൂട്ടം സുഹൃത്തുക്കൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.