ETV Bharat / state

പിവി അൻവറിന്‍റെ ആരോപണങ്ങൾ ഗൗരവത്തോടെ പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ - MV Govindan ON ANWAR ALLEGATIONS

പി ശശിക്കും അജിത് കുമാറിനും എതിരെയുള്ള ആരോപണങ്ങളില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിഷയം വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ANWAR ALLEGATION ON ADGP AJITHKUMAR  CPI ON ANWAR ALLEGATIONS  അന്‍വര്‍ എഡിജിപി ആരോപണങ്ങള്‍  അന്‍വര്‍ ആരോപണത്തില്‍ ഗോവിന്ദൻ
MV Govindan On Anwar Allegations (ETV Bharat)
author img

By PTI

Published : Sep 2, 2024, 3:19 PM IST

എംവി ഗോവിന്ദൻ സംസാരിക്കുന്നു (ETV Bharat)

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എംആർ അജിത് കുമാറിനുമെതിരെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഎം. പിവി അൻവറിന്‍റെ ആരോപണങ്ങൾ പാർട്ടിയും ഇടത് സർക്കാരും വിശദമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും നടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പിവി അൻവർ എംഎൽഎ എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ രൂക്ഷ ആരോപണങ്ങളുമായി രംഗത്തെത്തിയത്. പി ശശിയും എഡിജിപി അജിത് കുമാറും വിശ്വാസ ലംഘനമാണ് നടത്തിയതെന്നും ഉത്തരവാദിത്തങ്ങൾ സത്യസന്ധമായി നിർവഹിക്കുന്നതിൽ അവർ പരാജയപ്പെട്ടെന്നും നിലമ്പൂർ എംഎൽഎ അൻവർ ആരോപിച്ചു.

അജിത് കുമാർ മന്ത്രിമാരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്നും സ്വര്‍ണക്കടത്ത് സംഘങ്ങളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും മുമ്പ് കസ്‌റ്റംസില്‍ ജോലി ചെയ്‌തിരുന്ന എസ്‌പി സുജിത് ദാസുമായി ചേര്‍ന്നാണ് ഓപറേഷന്‍ നടത്തിയിരുന്നതെന്നുമാണ് അന്‍വറിന്‍റെ ആരോപണം.

പ്രതിഷേധവുമായി പ്രതിപക്ഷം: മുഖ്യമന്ത്രിയുടെ ഓഫിസിലെ (സിഎംഒ) പ്രധാന വ്യക്തിക്കും ഉന്നത ഉദ്യോഗസ്ഥനുമെതിരെയുള്ള ഇടതുപക്ഷ എംഎൽഎയുടെ ആരോപണങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ രാജിവയ്‌ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അൻവറിന്‍റെ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു.

സിഎംഒയിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകണമെന്ന് ബിജെപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Also Read: പി വി അൻവർ എംഎല്‍എയുമായുള്ള ഫോൺ സംഭാഷണ വിവാദം; പത്തനംതിട്ട എസ്‌പി അവധിയില്‍ പ്രവേശിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.