ETV Bharat / state

'കേരള സ്റ്റോറി മുസ്ലിം, കമ്യൂണിസ്റ്റ്, കേരള വിരുദ്ധം; നിരോധിക്കണമെന്ന നിലപാടില്ല': എംവി ഗോവിന്ദന്‍ - MV GOVINDAN AGAINST KERALA STORY

author img

By ETV Bharat Kerala Team

Published : Apr 9, 2024, 3:41 PM IST

കേരള സ്റ്റോറി സിനിമ നിരോധിക്കണമെന്ന് പാർട്ടിയ്ക്ക് നിലപാടില്ലെന്ന് എംവി ഗോവിന്ദന്‍. കാലിക മൂല്യങ്ങളോ കാല മൂല്യമോ സിനിമക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

MV GOVINDAN CRITICIZED KERALA STORY  MV GOVINDAN ON KERALA STORY  കേരള സ്റ്റോറി പ്രദർശനം
Decision of Screening Belongs to Christain Churches Mv Govindan in Kerala Story

ഇടുക്കി: 'കേരള സ്റ്റോറി'പ്രദർശിപ്പിച്ചത് ക്രൈസ്‌തവ സഭയുടെ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിനിമയുടെ പ്രദർശനം ഗൗരവമായി കാണേണ്ടതില്ല. ചിത്രം മുസ്ലിം വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവും കേരളാ വിരുദ്ധവുമാണ്. സിനിമ നിരോധിക്കണം എന്ന നിലപാട് എൽഡിഎഫിനില്ല. ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടതെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരള സ്റ്റോറി: പ്രദർശിപ്പിച്ചത് ക്രൈസ്‌തവ സഭയുടെ തീരുമാനം, എന്തിന് പ്രചരിപ്പിക്കുന്നുവെന്ന് ആലോചിക്കേണ്ടത് സഭ; എം വി ഗോവിന്ദന്‍

കാലിക മൂല്യങ്ങളോ കാല മൂല്യമോ സിനിമക്കില്ല. സഭകൾ എന്തിന് പ്രചരിപ്പിക്കുന്നു എന്ന് അവർ ആലോചിക്കണം. പൊതുവായി പ്രദർശിപ്പിക്കുന്നതിനെയും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്‌തതിനെയുമാണ് എതിർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ സിനിമ 'ദി കേരള സ്റ്റോറി' പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് താമരശ്ശേരി, തലശ്ശേരി രൂപതകൾ. കെസിവൈഎമ്മിന്‍റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം ശനിയാഴ്‌ച (13/04/24) പ്രദർശിപ്പിക്കും. സഭയുടെ മക്കളെ പ്രതിരോധത്തിന്‍റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്‍റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശ്ശേരി കെസിവൈഎം അറിയിച്ചു.

വിവാദ ചിത്രം കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചും അത് മാതൃകയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള യുവജന വിഭാഗം കെസിവൈഎം പ്രദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കും. പ്രണയ വഞ്ചനതുറന്നു കാട്ടുന്ന സിനിമയാണ് ഇത്. എന്തിനാണ് രാഷ്ട്രീയക്കാർ ഭയപ്പെടുന്നതെന്നാണ് കെസിവൈഎം ചോദിക്കുന്നത്.

ഈ മാസം 4 -ന് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം സിനിമ സംപ്രേക്ഷണം ചെയ്യുന്നതിന് തൊട്ടു തലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്കുവേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്‍റെ ഭാഗമായായിരുന്നു പ്രദര്‍ശമെന്നാണ് വിശദീകരണം. ലൗജിഹാദ് യാഥാര്‍ഥ്യമാണെന്നാണ് നിലപാടെന്നും രൂപത വാദിക്കുന്നു. അതേസമയം, സംസ്ഥാനത്ത് ലൗജിഹാദില്ലെന്നാണ് കണ്ണൂര്‍ രൂപതയുടെ പരസ്യ നിലപാട്.

Also Read:കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ച്‌ ഇടുക്കി രൂപത; പ്രണയ ചതികുഴികളെ കുറിച്ചുള്ള ബോധവത്‌ക്കരണമെന്ന്‌ വിശദീകരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.