ETV Bharat / state

'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാൻ കാരണം സർക്കാരിന്‍റെ ഇച്ഛാശക്തി': എംവി ഗോവിന്ദൻ - Hema Commission Report

author img

By ETV Bharat Kerala Team

Published : Aug 20, 2024, 1:13 PM IST

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എംവി ഗോവിന്ദൻ. 5 വർഷങ്ങൾക്ക് ശേഷം റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് പാർട്ടി സെക്രട്ടറിയുടെ പ്രതികരണം.

MV GOVINDAN ABOUT HEMA COMMISSION  ഹേമ കമ്മിറ്റി റിപ്പോർട്ട്  സിപിഎം സംസ്ഥാന സെക്രട്ടറി  HEMA COMMISSION REPORT
MV Govindan (ETV Bharat)

കാസർകോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിലൂടെ തെളിയുന്നത് സർക്കാരിന്‍റെ ഇച്ഛാശക്തിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്‍റെ പരിച്ഛേദം തന്നെയാണ് സിനിമ മേഖലയും. അതിൻ്റെ ജീർണത മുഴുവൻ പ്രതിഫലിക്കുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് കൊടക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.

ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും സർക്കാർ നിലപാടുകളാണ്. സ്ത്രീ സമൂഹത്തിന്‍റെ ഉന്നതിക്ക് വേണ്ടിയാണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്നും കേരളം ഈ വിഷയം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്‌തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 5 വർഷങ്ങൾക്ക് ശേഷമാണ് 2019ൽ സർക്കാരിന് സമർപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നലെ (ഓഗസ്റ്റ് 19) പുറത്ത് വരുന്നത്.

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ രൂപീകരിക്കപ്പെടുന്ന രാജ്യത്തെ തന്നെ ആദ്യത്തെ കമ്മിഷനാണ് ജസ്‌റ്റിസ് ഹേമ കമ്മിഷൻ. പക്ഷെ പിന്നീട് റിപ്പോർട്ട് പുറത്ത് വരാൻ വൈകിയത് സർക്കാരിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.

ഹേമ കമ്മീറ്റി 'കമ്മീഷന്‍ ഓഫ് എൻക്വയറീസ്' ആക്റ്റ് പ്രകാരം നിയമിച്ചതല്ലെന്ന കാരണം പറഞ്ഞ് റിപ്പോർട്ട് നിയമസഭയിൽ വയ്‌ക്കാൻ സർക്കാർ തയ്യാറാവാതിരുന്നതായിരുന്നു വിമർശനങ്ങളുയരാനുള്ള പ്രധാന കാരണം. ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള മൊഴികളും തെളിവുകളും ഉൾക്കൊള്ളുന്നതിനാൽ റിപ്പോർട്ടിലെ മുഴുവൻ ഉള്ളടക്കവും പരസ്യപ്പെടുത്തരുതെന്ന് കമ്മിഷൻ തന്നെ സൂചിപ്പിച്ചതായും സർക്കാർ അവകാശപ്പെട്ടു.

എന്നാൽ സിനിമ മേഖലയിലെ ക്രിമിനലുകളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ വെളിപ്പെടുത്തണമെന്നും പല കോണുകളിൽ നിന്നും നിരന്തരം ആവശ്യം ഉയർന്നു. ഡബ്ല്യൂസിസി ഉള്‍പ്പെടെ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാത്തതും ആരോപണങ്ങൾക്ക് മൂർച്ച കൂട്ടി. റിപ്പോർട്ട് സമർപ്പിച്ച് അഞ്ച് വർഷത്തോളമായിട്ടും സർക്കാർ ഉള്ളടക്കം പ്രസിദ്ധീകരിക്കാത്തതിനെ ചോദ്യം ചെയ്‌ത് മാധ്യമപ്രവർത്തകരടക്കം 5 പേർ വിവരാവകാശ കമ്മിഷനെ സമീപിച്ചതിന്‍റെ ഫലമായാണ് ഇപ്പോൾ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

Also Read: ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.