ETV Bharat / state

'പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നു'; മൂവാറ്റുപുഴ നിർമ്മല കോളജിന്‍റെ പരസ്യ ചിത്രം വിവാദത്തില്‍ - NIRMALA COLLEGE AD FILM CONTROVERSY

സിറോ മലബാർ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂവാറ്റുപുഴ നിർമ്മല കോളജ് തയാറാക്കിയ പരസ്യ ചിത്രം പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നതും സഭയുടെ ധാർമ്മിക നിലപാടുകൾക്ക് എതിരാണെന്നും വിമർശനം ഉയർന്നതോടെ പരസ്യം വിവാദത്തിലായി.

MUVATTUPUZHA NIRMALA COLLEGE  NIRMALA COLLEGE ADVERTISEMENT FILM  മൂവാറ്റുപുഴ നിർമ്മല കോളേജ് പരസ്യം  നിർമ്മല കോളേജ് പരസ്യം വിവാദം
Muvattupuzha Nirmala college advertisement film became Contoversy (Source : Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 13, 2024, 5:28 PM IST

Updated : May 13, 2024, 7:37 PM IST

മൂവാറ്റുപുഴ നിർമ്മല കോളജിന്‍റെ പരസ്യ ചിത്രം വിവാദത്തില്‍ (Source : Etv Bharat Reporter)

എറണാകുളം : പരസ്യ ചിത്രം പുറത്തിറക്കി വെട്ടിലായി മൂവാറ്റുപുഴ നിർമ്മല കോളജ്. പുതിയ അധ്യയന വർഷത്തേക്കുളള പ്രവേശനത്തിനായി തയ്യാറാക്കിയ പരസ്യമാണ് വിവാദത്തിലായത്. സിറോ മലബാർ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജിനായി തയ്യാറാക്കിയ പരസ്യ ചിത്രം, പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നതും സഭയുടെ ധാർമ്മിക നിലപാടുകൾക്ക് എതിരുമാണെന്ന വിമർശനമാണ് ഉയർന്നത്.

അതേ സമയം പരസ്യം തയാറാക്കാൻ ഏല്‍പിച്ച ഏജൻസിക്ക് പറ്റിയ പിഴവാണ് ഇതെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചു. ഈയൊരു പരസ്യം പബ്ലിഷ് ചെയ്യരുതെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർ ഇത് ശ്രദ്ധിക്കാതെ പുറത്തുവിടുകയായിരുന്നു എന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം.

കോളജ് ലൈബ്രറിയിലിരുന്ന്, മുട്ടത്ത് വര്‍ക്കിയുടെ ഇണ പ്രാവുകൾ എന്ന പുസ്‌തകം വായിക്കുന്ന ആൺകുട്ടി കാണുന്ന സ്വപ്‌നമെന്ന നിലയിലാണ് പരസ്യ ചിത്രം തയാറാക്കിയത്. നിറക്കൂട്ടുകൾ സിനിമയിലെ ഗാനത്തിൻ്റെ അകമ്പടിയോടെയാണ് ദൃശ്യങ്ങൾ ഒരുക്കിയത്.

പുസ്‌തകം വായിക്കുന്ന ആൺകുട്ടി ലൈബ്രറിയിലെത്തുന്ന വിദ്യാർഥിനിയിൽ ആകൃഷ്‌ടനാവുകയും ലൈബ്രറിയിൽ പുസ്‌തകങ്ങൾക്ക് ഇടയിലൂടെ ഇരുവരും കണ്ണും കണ്ണും നോക്കിയിരിക്കുന്നതും, പ്രണയാതുരമായി ഇടപെടുകയും ഒടുവില്‍ ഒന്നിച്ച് കൈകോര്‍ത്ത് നടക്കുന്നതുമാണ് പരസ്യ ചിത്രം. തുടർന്ന്, വായന നിങ്ങളുടെ മനസ് തുറക്കുകയും ഭാവനയെ ജ്വലിപ്പിക്കുകയും ചെയ്യുന്നുവെന്ന് എഴുതി കാണിക്കുന്നു. ഇതോടൊപ്പം മൂവാറ്റുപുഴ നിർമ്മല കോളജിലേക്ക് പ്രവേശനത്തിനായി ക്ഷണിച്ചാണ് പരസ്യം അവസാനിക്കുന്നത്.

Also Read : 'സുരക്ഷിതത്വവും തുല്യതയും നൽകുന്ന സർക്കാറുണ്ടാവണം': മാര്‍ റാഫേല്‍ തട്ടില്‍ - Raphael Thattil Cast His Vote

Last Updated : May 13, 2024, 7:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.