മലപ്പുറം: പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ അക്രമസക്തരായി ജനക്കൂട്ടം (Clash During Music Fest In Perinthalmanna). സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ എക്സ്പോ ഗ്രൗണ്ടിൽ മ്യൂസിക് ഫെസ്റ്റിനിടെയാണ് സംഘർഷമുണ്ടായത്. അമിത തിരക്കു കാരണം പരിപാടി നിർത്തിവെച്ചതായിരുന്നു സംഘർഷത്തിന് കാരണമായത്.
പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഇടിച്ചുകയറി എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്തതിനെ തുടർന്ന് സംഘാടകർ പരിപാടി നിർത്തിവച്ചു. ഇതോടെ കാണികൾ ടിക്കറ്റ് റീഫണ്ട് വേണമെന്ന് ആവശ്യപെടുകയുമായിരുന്നു. ഇത് കമ്മറ്റിക്കാർ അംഗീകരിച്ചില്ല.
ഇതിനിടയിൽ ജനക്കൂട്ടത്തിൽ നിന്ന് ചിലർ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ഉപകരണങ്ങൾ നശിപ്പിക്കുകയും അക്രമാസക്തരാകുകയും ചെയ്തു. ഇതോടെ പൊലീസ് എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തിരക്കിനിടയിൽ പെട്ട് നിരവധി പേർക്ക് പരിക്കേറ്റത്. പൊലീസിന്റെ കർശന ഇടപെടലിനെ തുടർന്നാണ് ആളുകൾ പിരിഞ്ഞു പോയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.