ETV Bharat / state

വഴിയോരക്കച്ചടം ഒഴിപ്പിക്കാന്‍ നഗരസഭ അതികൃതരും പെലീസും ഒന്നിച്ചെത്തി; സംഘർഷം - Evacuating the Street Vendors

വൈക്കത്ത് തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നിടയിൽ സംഘർഷം. സംഘർഷത്തിൽ പാർട്ടി പ്രവർത്തകർക്കും കച്ചവടക്കാർക്കും പരിക്ക്.

കോട്ടയം  STREET VENDORS IN VAIKOM  വൈക്കത്തെ വഴിയോര കച്ചവടം  വഴിയോര കച്ചവടം
Evacuating the Street Vendors (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 22, 2024, 1:09 PM IST

തെരുവുകച്ചവടക്കാരെ നഗരസഭയും പൊലീസും ഒഴിപ്പിക്കാൻ ശ്രമിക്കുന്നിടയിൽ സംഘർഷം (ETV Bharat)

കോട്ടയം : വൈക്കത്ത് വഴിയോരത്ത് കച്ചവടക്കാരെ നഗരസഭയും പൊലീസും ഒഴിപ്പിക്കുന്നതിനിടയിൽ സംഘർഷം. വഴിയോരങ്ങളിൽ അനധികൃത കച്ചവടം എന്ന് ആരോപിച്ചായിരുന്നു ഒഴിപ്പിക്കൽ. തോട്ടുവക്കം, ലിങ്ക് റോഡ് ജംഗ്‌ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ മത്സ്യവിൽപനക്കാരെ നീക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ചില വില്‍പ്പനക്കാർക്കും സിപിഎം, ഐടിയുസി നേതാക്കൾക്കും പരിക്കേറ്റു.

ഇന്നലെ വൈകുന്നരത്തോടെയാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. വൈക്കം തോട്ടുവക്കം, ലിങ്ക് റോഡ്, പെരുമശേരി, വൈക്കം വൈപ്പിൻപടി തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡിന് അരികിലായി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. തോട്ടുവക്കത്താണ് ആദ്യം ഒഴിപ്പിക്കൽ നടന്നത്. കടകൾ നീക്കാൻ വിസമ്മതിച്ച മത്സ്യ വില്‍പ്പനക്കാരെയും എഐടിയുസി നേതാക്കളെയും പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. ഇതിനിടയിലാണ് തൊഴിലാളികൾക്കും നേതാക്കൾക്കും പരിക്കേറ്റത്.

വൈപ്പിൻപടിയിൽ ബിവറേജ് ഷോപ്പിനു സമീപം നിരവധി വഴിയോര കച്ചവടക്കാർ പ്രവർത്തിച്ചിരുന്നു. നഗരസഭയുടെ അനുമതി ഇല്ലാതെ പ്രവർത്തിച്ചിരുന്ന വഴിയോര കച്ചവടക്കാർ ഗതാഗത തടസമുണ്ടാക്കുന്നതായി ആരോപണം ശക്തമായതോടെയാണ് നഗരസഭ നടപടി സ്വീകരിച്ചതായി പറയുന്നത്.

വൻ പൊലീസ് സന്നാഹത്തോടെയാണ് ഒഴിപ്പിക്കൽ നടത്തിയത്. സിപിഐ നേതാവ് ടി.എൻ രമേശൻ, പി. പ്രദീപ്, എം ടി ബാബുരാജ് തുടങ്ങിയവരെ പൊലീസ് കയ്യേറ്റം ചെയ്‌തതായി ആരോപിച്ച് പ്രവർത്തകർ പൊലീസുമായി വാക്കുതർക്കത്തിലേർപ്പെട്ടതോടെ സംഘർഷം കടുത്തു. പി. പ്രദീപിൻ്റെ ഷർട്ടുകീറിയെന്നും പുറത്ത് മുറിവുണ്ടായെന്നും പ്രവർത്തകർ ആരോപിച്ചു. കച്ചവടക്കാരെയും നേതാക്കളെയും വൈക്കം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.

കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസുമായി ഉണ്ടായ സംഘർഷത്തിൽ സിപിഐ മണ്ഡലം ഭാരവാഹികൾക്കും രണ്ട് തൊഴിലാളികൾക്കും പരിക്കേറ്റതിൽ പ്രതിക്ഷേധിച്ച് സിപിഐയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് ജില്ല സെക്രട്ടറി വി.ബി ബിനു അറിയിച്ചു. പ്രതിക്ഷേധ സമരത്തിൽ പൊലീസ്, നേതാക്കളെ തെരഞ്ഞ് പിടിച്ച് മർദിക്കുകയായിരുന്നു. സിപിഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസിസ്റ്റൻ്റ് സെക്രട്ടറി പി. പ്രദീപ്, ഭാഗ്യക്കുറി വിൽപ്പനക്കാരൻ സുകുമാരൻ, മത്സ്യവിൽപ്പനക്കാരൻ മനോഹരൻ എന്നിവർക്കാണ് പൊലീസ് മർദനമേറ്റത്.

ഇടതുപക്ഷസർക്കാരിൻ്റെ പൊലീസ് നയത്തിന് വിരുദ്ധമായാണ് പൊലീസ് പ്രവർത്തിച്ചത്. കോടതി ഉത്തരവില്ലാതെ ഏകപക്ഷീയമായി നഗരസഭയുടെ താത്‌പര്യപ്രകാരം വർഷങ്ങളായി പാതയോരത്ത് കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരെ നീക്കി. വൈക്കം പൊലീസ് സ്റ്റേഷനിൽ തൊഴിലാളികളെ കാണാനെത്തിയ സി.കെ ആശ എംഎൽഎയോട് മോശമായും ധിക്കാരപരവുമായാണ് സി ഐ പെരുമാറിയതെന്നും വൈക്കം പോലൊരു സ്ഥലത്ത് ഇത്തരം ഉദ്യോഗസ്ഥരെ വച്ചു പൊറുപ്പിക്കാനാവില്ലെന്നും വി.ബി ബിനു പറഞ്ഞു.

Also Read : കാൽനട യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച സ്‌കൂട്ടര്‍ നിർത്താതെപോയി, പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍ - SCOOTER ACCIDENT IN MUKKAM

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.