ETV Bharat / state

മുനമ്പം വഖഫ് നോട്ടീസ്: താൽക്കാലിക സ്റ്റേ പുറത്തിറക്കാമെന്ന് ഹൈക്കോടതി, സിവിൽ കോടതിയെ സമീപിക്കാൻ നിര്‍ദേശം - MUNAMBAM WAQF DISPUTE

ഭൂമിയേറ്റെടുക്കാനുള്ള വഖഫ് ബോർഡ് നടപടികളിൽ നിന്നും ഇടക്കാല സംരക്ഷണത്തിൻ്റെ ഭാഗമായി താൽക്കാലിക സ്റ്റേ പുറത്തിറക്കാമെന്ന് ജസ്റ്റിസുമാരായ അമിത് റാവൽ, കെവി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വാക്കാൽ വ്യക്തമാക്കി.

Munambam Waqf issue  High Court Eranakulam  മുനമ്പം വഖഫ് നോട്ടീസ്  ഹൈക്കോടതി സ്റ്റേ
HC (ETV Bharat)
author img

By

Published : Dec 10, 2024, 9:39 PM IST

എറണാകുളം: മുനമ്പത്തെ വഖഫ് നോട്ടീസിന്മേൽ താൽക്കാലിക സ്റ്റേ പുറത്തിറക്കാമെന്ന് ഹൈക്കോടതി. ഹർജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കും വരെ താൽക്കാലിക സംരക്ഷണം നൽകാമെന്നും കോടതി വാക്കാൽ പരാമർശം നടത്തി. വഖഫ് ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കത്തിൽ ഹൈക്കോടതിക്ക് തീരുമാനം എടുക്കാനാകില്ലെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

വഖഫ് നിയമം വിവേചനപരമെന്നു ചൂണ്ടിക്കാട്ടി മുനമ്പത്തെ ഭൂവുടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് അനുഭാവപൂർവമായ ഹൈക്കോടതി പരാമർശം. ഭൂമിയേറ്റെടുക്കാനുള്ള വഖഫ് ബോർഡ് നടപടികളിൽ നിന്നും ഇടക്കാല സംരക്ഷണത്തിൻ്റെ ഭാഗമായി താൽക്കാലിക സ്റ്റേ പുറത്തിറക്കാമെന്ന് ജസ്റ്റിസുമാരായ അമിത് റാവൽ, കെവി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വാക്കാൽ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹർജിയിലേത് ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ്. മാത്രമല്ല ഹർജിയിൽ വഖഫ് നിയമം ചോദ്യം ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിക്കാകില്ലെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.

തുടർന്ന് ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അതിനായി സിവിൽ കോടതിയെ സമീപിക്കാനും നിർദേശിച്ചു. സിവിൽ കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടും വരെ ഇടക്കാല സംരക്ഷണം നൽകാമെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. വഖഫ് കുടിയിറക്കല്‍ ഭീഷണിയിൽ നിന്നും ഹർജിക്കാർക്ക് സംരക്ഷണം നൽകുമെന്നും ഡിവിഷൻ ബഞ്ച് പറഞ്ഞിരുന്നു.

മുനമ്പത്തെ തർക്കഭൂമി ഫറൂഖ് കോളജ് അധികൃതരിൽ നിന്ന് തങ്ങളുടെ പൂർവികൾ വാങ്ങിയതാണെന്നും വഖഫ് നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളളതാണ് ഹർജി. വിഷയം ഹൈക്കോടതി 17ന് വീണ്ടും പരിഗണിക്കും.

Read More: കോടതി സർക്കുലറുകള്‍ കോൾഡ് സ്റ്റോറേജിലാണോ?; പൊതു ഗതാഗതം തടസപ്പെടുത്തിയ സിപിഎം ഏരിയ സമ്മേളനത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.