കണ്ണൂർ: ജില്ലയിൽ രണ്ട് പേർക്ക് എംപോക്‌സ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിയുന്നവര്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നെത്തിയ വയനാട് സ്വദേശിക്കും കണ്ണൂർ സ്വദേശിക്കുമാണ് അസുഖം ബാധിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
നേരത്തെ മലപ്പുറത്തും: ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ മലപ്പുറത്തും എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. യുഎഇയില്‍ നിന്നെത്തിയ 38കാരനാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.
എന്താണ് എംപോക്‌സ്: മങ്കി പോക്‌സ് എന്നതിന്‍റെ മറ്റൊരു പേരാണ് എംപോക്‌സ്. ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ എംപോക്‌സിന് വസൂരിയുടേതിന് സമാനമായ ലക്ഷണങ്ങളാണുള്ളത്. 1980ല്‍ ഇത് ലോകമെമ്പാട് നിന്നും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഈ വൈറസ് പടര്‍ന്ന് പിടിക്കാന്‍ തുടങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രോഗ ലക്ഷണങ്ങള്‍: പനി, കഠിനമായ തലവേദന, നടുവേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മാത്രമല്ല മുഖത്തും ശരീരത്തിലും കുമിളകള്‍ ഉണ്ടാകുകയും ചെയ്യും. മിക്കവരിലും ചെറിയ തരത്തിലാണ് രോഗ ലക്ഷണങ്ങള്‍ കാണാറുള്ളത്. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കും പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കുമാണ് വേഗത്തില്‍ മങ്കിപോക്‌സ് ബാധിക്കുക.
മൃഗങ്ങളുമായുള്ള സമ്പര്‍ക്കം, രോഗിയുടെ ശരീരത്തില്‍ നിന്നുണ്ടാകുന്ന സ്രവങ്ങള്‍, മലിനമായ ചുറ്റുപാടുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അസുഖം മനുഷ്യരിലേക്ക് പകരുന്നത്. അണ്ണാന്‍, എലി, കുരങ്ങ് എന്നിവകളില്‍ നിന്നും വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
രോഗവും ചികിത്സയും: എംപോക്‌സ് ഒരു വൈറല്‍ രോഗമായതിനാല്‍ ഇതിന് പ്രത്യേക ചികിത്സ ലഭ്യമല്ല. എന്നാല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഇത് രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കുറയ്‌ക്കാന്‍ സഹായകമാകും. രോഗ ലക്ഷണങ്ങളുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. ഇത്തരക്കാരെ പരിചരിക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം അണുബാധ നിയന്ത്രിക്കാനുള്ള മുന്‍കരുതല്‍ കൈകൊള്ളുക. മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ സൂക്ഷ്‌മത പാലിക്കുക.
Also Read: നിസാരമാക്കരുത്, ഇവയെല്ലാം സ്‌തനാർബുദ ലക്ഷണങ്ങൾ; ആരംഭത്തിലെ തിരിച്ചറിയാം ?