ETV Bharat / state

'കേരളത്തിന് 24,000 കോടി രൂപ സാമ്പത്തിക പാക്കേജ്‌ വേണം'; ആവശ്യമുന്നയിച്ച്‌ പി സന്തോഷ് കുമാര്‍ എംപി - P SANTHOSH KUMAR DEMAND FOR KERALA - P SANTHOSH KUMAR DEMAND FOR KERALA

കേരളത്തിന് സംഭവിച്ച ബുദ്ധിമുട്ടുകള്‍ നികത്താനും വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടു പോകാനും 24,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്‌ അനിവാര്യമാണെന്ന്‌ സര്‍വ്വകക്ഷി യോഗത്തില്‍ സന്തോഷ് കുമാര്‍ ഉന്നയിച്ചു

ALL PARTY MEETING  RAJYA SABHA MP P SANTHOSH KUMAR  അഡ്വ പി സന്തോഷ് കുമാര്‍  കേരളത്തിന് സാമ്പത്തിക പാക്കേജ്‌
P SANTHOSH KUMAR (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 21, 2024, 10:35 PM IST

കണ്ണൂര്‍: കേരളത്തിന് 24,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജും ആലപ്പുഴയിലെ വൈറോളറജി ഇന്‍സ്റ്റിട്ടൂട്ടിന് ബിഎസ്എല്‍ 3 അഥവാ ബയോ സേഫ്‌റ്റി ലെവല്‍ 3 പദവി ഉടനെ നല്‍കണമെന്നും രാജ്യസഭ എംപി അഡ്വ. പി സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്‍റ്‌ ചേരുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ സന്തോഷ് കുമാര്‍ ഈ ആവശ്യമുന്നയിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയടക്കം ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

'ബിജെപി സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ മൂലം കേരളത്തിന് സംഭവിച്ച ബുദ്ധിമുട്ടുകള്‍ നികത്താനും വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടു പോകാനും ഈ പാക്കേജ് അനിവാര്യമാണ്. നിപയും അനുബന്ധ രോഗങ്ങളും വീണ്ടും കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിട്ടൂട്ടിന് ബിഎസ്എല്‍ 3 പദവി നല്‍കുന്നത് ആരോഗ്യ മേഖലക്ക് വലിയ ഊര്‍ജ്ജം പകരും.' സന്തോഷ് കുമാര്‍ പറഞ്ഞു.

നിരവധി തവണ കേരളം ഇതിനായി അഭ്യര്‍ത്ഥന നടത്തിയെങ്കിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചില്ല. കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അടുത്ത കേന്ദ്ര ബജറ്റില്‍ കേരളം ആവശ്യപ്പെടുന്ന സാമ്പത്തിക പാക്കേജ് ഉള്‍പ്പെടുത്തണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു.

സര്‍വ്വകക്ഷി യോഗത്തില്‍ നീറ്റ് പരീക്ഷാ ക്രമക്കേടും തുടര്‍ന്നുണ്ടായ വിവാദങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. നീറ്റ് റദ്ദാക്കണമെന്നും സംസ്ഥാനങ്ങളുമായി കൂടി ആലോചിച്ച് വികേന്ദ്രീകൃത പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്‍റ്‌ സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് സര്‍വ്വകക്ഷി യോഗം നടത്തുന്നത് പ്രഹസനവും ആചാരപരമായ കര്‍മ്മവും മാത്രമാണെന്ന് സന്തോഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

ALSO READ: 'ക്ഷേമ പെൻഷൻ നല്‍കാന്‍ 900 കോടി അനുവദിച്ചു'; ഉടന്‍ വിതരണമാരംഭിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.