ETV Bharat / state

'നടിമാരുടെ മൊഴികൾക്കെതിരെ പ്രസ്‌താവന ഇറക്കിയിട്ടോ ഉറഞ്ഞ് തുള്ളിയിട്ടോ കാര്യമില്ല': സുരേഷ്‌ ഗോപിയെ വിമര്‍ശിച്ച് ഇ ടി മുഹമ്മദ് ബഷീർ - Mohammed Basheer on Hema committee

സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് കാണിച്ചത് ശരിയായ നടപടി അല്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലാണ് ഓരോന്നും ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

HEMA COMMITTEE REPORT  ET MOHAMMED BASHEER  ഹേമ കമ്മിറ്റി റിപ്പോർട്ട്  KASARAGOD
ET Muhammed Basheer (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 27, 2024, 4:08 PM IST

ഇ ടി മുഹമ്മദ് ബഷീർ മാധ്യമങ്ങളോട് (ETV Bharat)

കാസർകോട്: നടിമാരുടെ മൊഴികൾക്കെതിരെ ആരെങ്കിലും പ്രസ്‌താവന ഇറക്കിയിട്ടോ ഉറഞ്ഞ് തുള്ളിയിട്ടോ കാര്യമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവും എംപിയുമായ ഇ ടി മുഹമ്മദ് ബഷീർ. സുരേഷ് ഗോപി എന്ത് പറയുന്നു എന്നതല്ല കാര്യമെന്നും ഇരകളുടെ നിലപാടാണ് പരിഗണിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് കാണിച്ചത് ശരിയായ നടപടി അല്ല. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലാണ് ഓരോന്നും ചെയ്‌തുകൊണ്ടിരിക്കുന്നത്. നിയമനടപടിക്ക് ഒട്ടും വൈകരുത്. ആരോപണ വിധേയരായവർക്കെതിരെ ബന്ധപ്പെട്ട പാർട്ടികൾ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രഞ്ജിത്തും സിദ്ദിഖും സ്ഥാനം ഒഴിഞ്ഞതുകൊണ്ടുമാത്രം പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. മുടന്തൻ ന്യായങ്ങൾ പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും മുഹമ്മദ്‌ ബഷീർ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: 'ആടുകളെ പരസ്‌പരം തമ്മിലടിപ്പിച്ച് ചോര കുടിക്കുന്നു'; മാധ്യമങ്ങളോട് കയര്‍ത്ത് സുരേഷ് ഗോപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.