ETV Bharat / state

സ്‌കൂളിലേക്ക് സുരക്ഷിത യാത്ര; മോട്ടോർ വാഹനവകുപ്പിന്‍റെ മാർഗനിർദേശങ്ങൾ ഇങ്ങനെ - safety instructions for school bus

സ്‌കൂൾ/കോളേജ് വാഹനങ്ങൾക്ക് സുരക്ഷാ മാർഗനിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. എട്ട് സീറ്റുകളോ അതിൽ കൂടുതലോ ഉളള വിദ്യാഭ്യാസ സ്ഥാപനത്തിലെ വാഹനങ്ങള്‍ക്ക് മാർഗനിർദേശങ്ങള്‍ ബാധകം.

KERALA MOTOR VEHICLES DEPARTMENT  SAFETY INSTRUCTIONS  സ്‌കൂൾ ബസുകള്‍ക്ക് മാർഗനിർദേശങ്ങൾ  SCHOOL REOPENING IN JUNE 3
School Bus, Motor Vehicles Department (ETV Bharat)
author img

By ETV Bharat Kerala Team

Published : May 23, 2024, 10:05 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ ജൂൺ മൂന്നിന് തുറക്കാനിരിക്കെ സ്‌കൂൾ/കോളേജ് ബസുകളിൽ സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലുകൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ മോട്ടോർ വാഹനവകുപ്പ് പങ്കുവച്ചു. വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസ് എന്നാൽ കോളേജ് /സ്‌കൂൾ അല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്ഥാപനത്തിന്‍റെ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന (ഓമ്‌നി ബസ്) എട്ട് സീറ്റുകളോ അതിൽ കൂടുതലോ ഉളള വാഹനം എന്നാണ് അർത്ഥമാക്കുന്നത്. ഇത്തരം വാഹനങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ എന്തൊക്കെയെന്ന് നോക്കാം.

  • വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്‌റ്റിറ്റ്യൂഷൻ ബസ് (EIB) എന്ന് വ്യക്തമായി എഴുതി പ്രദർശിപ്പിച്ചിരിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലല്ലാത്ത കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ ''ON SCHOOL DUTY'' എന്ന ബോർഡ് പ്രദർശിപ്പിച്ചിരിക്കണം.
  • സ്‌കൂൾ മേഖലയിൽ പരമാവധി മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തി.
  • ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിങ് പരിചയം ഉണ്ടായിരിക്കണം.
  • സ്‌കൂൾ വാഹനങ്ങൾ ഓടിക്കുന്നവർ വൈറ്റ് കളർ ഷർട്ടും കറുപ്പ് കളർ പാന്‍റും ഐഡന്‍റിറ്റി കാർഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തിലും ഡ്രൈവർമാർ യൂണിഫോം ധരിച്ചിരിക്കണം.
  • മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത് സ്‌കൂൾ വാഹനത്തിന്‍റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവരെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം.
  • പരമാവധി 50 കിലോമീറ്ററിൽ വേഗത നിജപ്പെടുത്തി സ്‌പീഡ് ഗവർണറുകൾ ഘടിപ്പിച്ചിരിക്കണം.
  • സ്‌കൂൾ വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കുകയും ഇത് 'സുരക്ഷ മിത്ര' (Suraksha Mithra) സോഫ്റ്റ്‌വയറുമായി ടാഗ് ചെയ്‌തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയും വേണം.
  • സ്‌കൂൾ മാനേജ്മെൻ്റിനും വിദ്യാർഥികൾക്കും സ്‌കൂൾ വാഹനങ്ങളെ തൽസമയം നിരീക്ഷിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിട്ടുള്ള 'വിദ്യാ വാഹൻ' എന്ന മൊബൈൽ ആപ്പിൽ രക്ഷാകർത്താക്കൾക്കുള്ള അനുമതി സ്‌കൂൾ അധികൃതർ നൽകണം.
  • വാഹനത്തിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഫിറ്റ്നസ് പരിശോധനക്ക് ഹാജരാക്കണം.
  • നേരത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള വാഹനങ്ങൾ സ്‌കൂൾ തുറക്കുന്നതിനു മുൻപായി തന്നെ മറ്റ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും യാന്ത്രിക പരിശോധനസ്‌കൂൾ തലത്തിലും മോട്ടോർ വാഹന വകുപ്പ് നടത്തുന്ന എജുക്കേഷൻ ഇൻസ്‌റ്റിറ്റ്യൂഷൻ ബസ് പരിശോധന ക്യാമ്പുകളിലും ഹാജരാക്കി പരിശോധന പൂർത്തിയാക്കണം.
  • വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ (ആയമാർ) എല്ലാ സ്‌കൂൾ ബസിലും ഉണ്ടാകണം.
  • സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാൻ പാടുള്ളൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ ആണെങ്കിൽ ഒരു സീറ്റിൽ രണ്ടു പേരെ യാത്ര ചെയ്യാൻ അനുവദിക്കാം. കുട്ടികളെ നിന്ന് യാത്ര ചെയ്യുവാൻ അനുവദിക്കരുത്.
  • ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, അഡ്രസ് ബോർഡിംഗ് പോയിൻറ്, രക്ഷിതാവിന്‍റെ പേര്, അഡ്രസ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ലിസ്‌റ്റ് ലാമിനേറ്റ് ചെയ്‌ത് വാഹനത്തിൽ പ്രദർശിപ്പിച്ചിരിക്കണം.
  • വാഹനത്തിന്‍റെ സീറ്റിങ് കപ്പാസിറ്റി വാഹനത്തിന്‍റെ പുറകിൽ രേഖപ്പെടുത്തണം.
  • ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രസ്‌തുത വിദ്യാലയത്തിലെത്തിച്ചേരുന്ന എല്ലാ കുട്ടികളുടെയും യാത്ര മാർഗ്ഗങ്ങൾ സംബധിച്ചുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയ രജിസ്‌റ്റർ സൂക്ഷിക്കണം. ആയത് മോട്ടോർ വാഹന വകുപ്പ് /പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധന സമയത്ത് ഹാജരാക്കണം.
  • ഡോറുകൾ ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും ഉണ്ടായിരിക്കണം. സ്‌കൂൾ വാഹനത്തിന് ഗോൾഡൻ മഞ്ഞ കളറും ജനലിന് താഴെ 150 മീ.മീ വീതിയിൽ ബ്രൗൺ ബോർഡറും പെയിന്‍റ് ചെയ്യണം.
  • പ്രഥമശുശ്രൂഷക്ക് അത്യാവശ്യമായ എല്ലാ മരുന്നുകളും ഉൾക്കൊള്ളുന്ന സുസജ്ജമായ ഫസ്‌റ്റ് എയ്‌ഡ് ബോക്‌സ് എല്ലാ സ്‌കൂൾ വാഹനത്തിലും സൂക്ഷിക്കുകയും ഇത് സ്‌കൂൾ അധികാരികൾ കാലാകാലങ്ങളിൽ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യണം.
  • സ്‌കൂൾ വാഹനങ്ങളിൽ കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള കോൺവെക്‌സ് ക്രോസ് വ്യൂ മിററും വാഹനത്തിനകത്ത് കുട്ടികളെ പൂർണമായി ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള പാരബോളിക് റിയർവ്യൂ മിററും ഉണ്ടാകണം.
  • വാഹനത്തിനകത്ത് ഫൈർ ഇക്‌സ്‌റ്റിങ്ഗ്വിഷർ ഏവർക്കും കാണാവുന്ന രീതിയിലും അടിയന്തരഘട്ടങ്ങളിൽ എളുപ്പത്തിൽ എടുത്തു ഉപയോഗിക്കാവുന്ന രീതിയിൽ ഘടിപ്പിച്ചിരിക്കണം. പ്രവർത്തനക്ഷമത സ്‌കൂൾ അധികാരികൾ പരിശോധിച്ച് ഉറപ്പ് വരുത്തണം.
  • വാഹനത്തിൻറെ ജനലുകളിൽ താഴെ ഭാഗത്ത് നീളത്തിൽ കമ്പികൾ ഘടിപ്പിക്കണം.
  • കുട്ടികളുടെ ബാഗുകൾ കുട എന്നിവ സൂക്ഷിക്കുന്നതിനുള്ള റാക്കുകൾ വാഹനത്തിൽ ഉണ്ടാകണം.
  • കൂളിങ് ഫിലിം/കർട്ടൻ എന്നിവയുടെ ഉപയോഗം സ്‌കൂൾ വാഹനങ്ങളിൽ കർശനമായി ഒഴിവാക്കണം.
  • സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള Emergency exit സംവിധാനം ഉണ്ടായിരിക്കണം. "EMERGENCY EXIT" എന്ന് വെള്ള പ്രതലത്തിൽ ചുവന്ന അക്ഷരത്തിൽ രേഖപ്പെടുത്തണം.
  • ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/ അനധ്യാപകനെയൊ റൂട്ട് ഓഫീസർ ആയി നിയോഗിക്കുകയും അയാൾ വാഹനത്തിന്‍റെ സുരക്ഷിതത്വമായ യാത്രക്കാവശ്യമായ കാര്യങ്ങൾ സദാ നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ വാഹനത്തിലെ ജീവനക്കാരുടെയും ആവശ്യമെങ്കിൽ മാനേജ്മെൻ്റിന്‍റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
  • സ്‌കൂളിന്‍റെ പേരും ഫോൺ നമ്പറും വാഹനത്തിന്‍റെ ഇരുവശങ്ങളിലും പ്രദർശിപ്പിച്ചിരിക്കണം.
  • വാഹനത്തിന്‍റെ പുറകിൽ ചൈൽഡ് ലൈൻ (1098) പൊലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്‌സ് (101), ബന്ധപ്പെട്ട മോട്ടോർവാഹനവകുപ്പ് ഓഫീസ്, സ്‌കൂൾ പ്രിൻസിപ്പാൾ എന്നിവരുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കണം.
  • വാഹനത്തിന്‍റെ ഇടത് ഭാഗത്ത് പൊലൂഷൻ, ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവയുടെ കാലാവധിയും രേഖപ്പെടുത്തണം.
  • സ്‌കൂൾ അധികാരികളോ പാരന്‍റ് /ടീച്ചേഴ്‌സ് പ്രതിനിധികളോ വാഹനത്തിലെ ജീവനക്കാരുടെ പെരുമാറ്റവും വാഹനത്തിൻറെ യാന്ത്രിക ക്ഷമതയും യാദൃശ്ചികമായി ഇടയ്ക്കിടെ പരിശോധിക്കണം.
  • കുട്ടികൾ സുരക്ഷിതമായി ഇറങ്ങുകയും കയറുകയും ചെയ്‌ത് ഡോർ അടച്ചു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വാഹനം മുൻപോട്ടു എടുക്കാൻ പാടുള്ളൂ.
  • കുട്ടികളുടെ ഡ്രൈവിങ് സ്വഭാവ രീതികൾ രൂപീകരിക്കുന്നതിൽ സ്‌കൂൾ വാഹനത്തിലെ ഡ്രൈവർമാരുടെ പങ്കു വളരെ വലുതാണ് ആയതിനാൽ മാതൃകാപരമായി തന്നെ വാഹനങ്ങൾ ഓടിക്കുന്നു എന്ന് ഡ്രൈവർ ഉറപ്പുവരുത്തേകും മാതൃക ആക്കുകയും ചെയ്യണം. വെറ്റിലമുറുക്ക് ലഹരിവസ്‌തുക്കൾ ചവയ്ക്കൽ മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഉള്ളവരെ യാതൊരു കാരണവശാലും ഡ്യൂട്ടിക്കായി നിയോഗിക്കാൻ പാടില്ല.
  • ചെറിയ കുട്ടികളെ കയറുന്നതിനും ഇറങ്ങുന്നതിനും ലഗേജ് എടുത്തു നൽകുന്നതിനും റോഡ് വാഹനത്തിന്‍റെ പുറകിൽ കൂടി മുറിച്ച് കടക്കുന്നതിനും ഡോർ അറ്റൻഡർ സഹായിക്കണം.
  • വാഹനം പുറകോട്ട് എടുക്കുന്നത് ഡോർ അറ്റൻഡറുടെ നേരിട്ടുള്ള നിരീക്ഷണത്തിന്‍റെയും നിർദ്ദേശത്തിന്‍രെയും അടിസ്ഥാനത്തിലുമായിരിക്കണം.
  • ക്യാംപസുകളിലും, ചുറ്റും കുട്ടികൾ കൂടിനിൽക്കുന്ന സാഹചര്യങ്ങളിൽ വാഹനം പുറകോട്ട് എടുക്കുന്നത് കർശനമായി തടയണം. മറ്റു വാഹനങ്ങളുടെ ഇടയിലൂടെയും മുറിച്ചുകടന്നും വാഹനത്തിൽ കയറുന്നത് ഒഴിവാക്കി സുരക്ഷിതമായ രീതിയിൽ വാഹനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും ഉള്ള സംവിധാനം സ്‌കൂൾ അധികൃതർ ഒരുക്കണം.
  • എല്ലാ വാഹനങ്ങളും 'വിദ്യാ വാഹൻ' ആപ്പിൽ രജിസ്‌റ്റർ ചെയ്‌തുട്ടുണ്ടെന്ന് സ്ഥാപനമേധാവികൾ ഉറപ്പുവരുത്തണം.

ALSO READ: പഠിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളില്ല; ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ സമരത്തിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.