കോഴിക്കോട്: ഗർഭസ്ഥശിശുവിന് പിന്നാലെ അമ്മയും മരിച്ചു. എകരൂർ ഉണ്ണികുളം സ്വദേശി അശ്വതിയും കുഞ്ഞുമാണ് മരിച്ചത്. മരണകാരണം ചികിത്സാപ്പിഴവാണെന്ന് ആരോപിച്ച് ആശുപത്രിക്കെതിരെ കുടുംബം പരാതി നൽകി. ഉള്ള്യേരിയില്‍ മലബാർ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ അത്തോളി പൊലീസിലാണ് കുടുംബം പരാതി നൽകിയത്.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അമ്മയുടെയും കുഞ്ഞിന്‍റെയും മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. വ്യാഴാഴ്‌ച (സെപ്‌റ്റംബർ (12) പുലർച്ചെയാണ് ഗർഭസ്ഥ ശിശു മരിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അമ്മയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇന്നലെ (സെപ്‌റ്റംബർ 13) വൈകിട്ട് അമ്മയും മരിച്ചു. പ്രസവ തിയതി അടുത്ത് വന്നിരുന്ന യുവതിയെ രക്തസമ്മർദ്ദം വർധിച്ചതിനെ തുടർന്നാണ് നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ നടത്താൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അത് ചെവികൊണ്ടില്ല എന്നാണ് പരാതി. എന്നാൽ എല്ലാവിധ പരിചരണവും നൽകിയിരുന്നു എന്നാണ് ആശുപത്രിയുടെ വിശദീകരണം.