ETV Bharat / state

നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ സിനിമയെ വെല്ലുന്ന തിരകഥ; രണ്ടര മാസത്തിന് ശേഷം അമ്മയും മുത്തശ്ശനും മുത്തശ്ശിയും അറസ്റ്റിൽ

മുത്തശ്ശിയോടൊപ്പം കാണാതായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് ഇപ്പോൾ കൊലപാതകമെന്ന് തെളിഞ്ഞത്.

നവജാത ശിശു കൊലപാതകം  NEW BORN CHILD MURDER CASE  MURDER IN IDUKKI  ARREST FOR KILLING NEW BORN CHILD
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 28, 2024, 10:24 PM IST

ഇടുക്കി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഇടുക്കി ചെമ്മണ്ണാർ പുത്തൻ പുരയ്‌ക്കൽ ചിഞ്ചു, ചിഞ്ചുവിൻ്റെ മാതാപിതാക്കളായ ഫിലോമിന, സലോമോൻ എന്നിവരാണ് അറസ്റ്റിലായത്. രണ്ടര മാസത്തിന് ശേഷമാണ് ഇവർ പിടിയിലാകുന്നത്. മുത്തശ്ശിയോടൊപ്പം കാണാതായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് ഇപ്പോൾ കൊലപാതകമെന്ന് തെളിഞ്ഞത്.

രാത്രിയിൽ കുഞ്ഞ് കരഞ്ഞപ്പോൾ ഭിന്നശേഷിക്കാരിയായ ചിഞ്ചു എടുത്തെറിഞ്ഞതാണ് മരണ കാരണം. കഴിഞ്ഞ ഓഗസ്റ്റ് 16നാണ് 60 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഏലതോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവത്തിനായി വീട്ടിൽ എത്തിയതായിരുന്നു ചിഞ്ചു.

സംഭവദിവസം രാവിലെ ഫിലോമിനയെയും കുഞ്ഞിനെയും കാണാനില്ലെന്ന് മുത്തച്ഛനായ സലോമോനാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പുരയിടത്തിൽ നിന്നും കുഞ്ഞിൻ്റെ മൃതദേഹവും അബോധാവസ്ഥയിൽ ഫിലോമിനയെയും കണ്ടെത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മുൻപ് ആത്മഹത്യ ചെയ്‌ത അയൽവാസി വിളിച്ചതിനെ തുടർന്ന് കുഞ്ഞുമായി ഇറങ്ങപ്പോയതാണെന്നാണ് ഫിലോമിന പറഞ്ഞത്. ഫിലോമിനക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ഭർത്താവ് പറഞ്ഞതിനെ തുടർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി. പോസ്റ്റുമോർട്ടത്തിൽ കുഞ്ഞ് മരിച്ചത് തലക്കേറ്റ പരുക്കിനെ തുടർന്നാണെന്ന് കണ്ടെത്തി.

തുടർന്ന് പൊലീസ് ചിഞ്ചുവിനെ ചോദ്യം ചെയ്തെങ്കിലും കാര്യമായ തെളിവൊന്നും കിട്ടിയില്ല. സംശയം തോന്നിയ പൊലീസ് ഫിലോമിനയെ കോലഞ്ചേരിയിൽ നിന്നും ഡിസ്‌ചാജ് ചെയ്‌ത് കോട്ടയം മെഡിക്കൽ കോളജിൽ പരിശോധനക്ക് വിധേയമാക്കി. ഇതിൽ മാനസിക അസ്വാസ്ഥ്യമില്ലെന്ന് കണ്ടെത്തി.

തുടർന്ന് മൂവരെയും പല തവണ ചോദ്യം ചെയ്‌തതോടെയാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. സംഭവദിവസം രാത്രി കുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ കുപ്പിപ്പാൽ എടുക്കാനായി ഫിലോമിന അടുക്കളയിലേക്ക് പോയി. എന്നാല്‍ കരച്ചിൽ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ എടുത്ത് ചുമരിലേക്ക് എറിയുകയായിരുന്നു.

കുഞ്ഞിന് അനക്കമില്ലെന്ന് മനസിലായതിനെ തുടർന്ന് ഫിലോമിനയും ഭർത്താവും ചേർന്നാണ് ഇത്തരത്തിലൊരു കഥ മെനഞ്ഞത്. ഉടുമ്പൻചോല പൊലീസിൻ്റെ നിരന്തരമായ ചോദ്യം ചെയ്യലിനെ തുടർന്നാണ് മൂവരും കുറ്റം സമ്മതിച്ചത്. സ്പെഷ്യൽ സ്‌കൂളിൽ പഠിച്ചിരുന്ന ചിഞ്ചുവിനെ വിവാഹം കഴിച്ചയക്കരുതെന്ന് അധ്യാപകരും ഡോക്‌ടർമാരും നിർദേശിച്ചിരുന്നതാണ്. ഇത് അവഗണിച്ചായിരുന്നു വിവാഹം. അറസ്റ്റിലായ മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also Read: ലണ്ടനില്‍ 30കാരിയെയും രണ്ട് കുട്ടികളെയും കുത്തിക്കൊല്ലാന്‍ ശ്രമം; ഇന്ത്യൻ വംശജന്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.