മലപ്പുറം: മലപ്പുറം താനൂരില്‍ അമ്മയെയും മകളെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി. താനൂര്‍ സ്വദേശിനി ലക്ഷ്‌മി ദേവി എന്ന ബേബി (74) ഇവരുടെ മകള്‍ ദീപ്‌തി (36) എന്നിവരാണ് മരിച്ചത്.
മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ലക്ഷ്‌മി ദേവിയുടെ മൃതദേഹം കണ്ടെത്തിയത്. അതേ മുറിയിലെ കട്ടിലില്‍ മരിച്ച നിലയിലായിരുന്നു മകള്‍ ദീപ്‌തിയെ കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ദീപ്‌തി ഭിന്നശേഷിക്കാരിയാണ്. സംഭവ സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read More: റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം