ETV Bharat / state

പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം : അക്യുപങ്ചർ ചികിത്സ കാരണമല്ലെന്ന് പ്രാക്‌ടീഷണേഴ്‌സ് അസോസിയേഷന്‍

അക്യുപങ്ചർ ചികിത്സയെ അംഗീകരിച്ച് കോടതിയും സര്‍ക്കാരും ഉത്തരവിറക്കിയിട്ടുണ്ടെന്ന് പ്രാക്‌ടീഷണേഴ്‌സ് അസോസിയേഷൻ

അക്യുപങ്ചർ ചികിത്സ Acupuncture treatment അമ്മയും കുഞ്ഞും മരിച്ചു Acupuncture Practitioners തിരുവനന്തപുരം
Indian Acupuncture Practitioners Association claimed that maternal and child death were not due to acupuncture treatment
author img

By ETV Bharat Kerala Team

Published : Feb 26, 2024, 4:24 PM IST

Updated : Feb 26, 2024, 4:51 PM IST

പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം : അക്യുപങ്ചർ ചികിത്സ കാരണമല്ലെന്ന് പ്രാക്‌ടീഷണേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം : പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചത് അക്യുപങ്ചർ ചികിത്സ നൽകിയത് മൂലമല്ലെന്ന് അവകാശപ്പെട്ട് ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ. അക്യുപങ്ചറിൽ പ്രസവത്തിന് വേണ്ടി പ്രത്യേക ചികിത്സയില്ല. രോഗങ്ങൾക്ക് മാത്രമാണ് ചികിത്സയെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു (Indian Acupuncture Practitioners Association).

തിരുവനന്തപുരം കാരയ്ക്കമണ്ഡപത്താണ് വീട്ടിൽ പ്രസവിച്ച ഷമീറ ബീവിയും കുഞ്ഞും മരണപ്പെട്ടത്. ഗർഭിണിയായിരിക്കെ ഷമീറ വെഞ്ഞാറമ്മൂട് സ്വദേശി ഷിഹാബുദ്ദീനിൽ നിന്നും അക്യുപങ്ചർ ചികിത്സ സ്വീകരിച്ചിരുന്നു (Acupuncture treatment). ഷമീറയുടെ മരണത്തെ തുടർന്ന് ഭർത്താവ് നയാസിനെയും ഷിഹാബുദ്ദീനേയും പൊലീസ് നരഹത്യ വകുപ്പ് ചുമത്തി അറസ്റ്റും ചെയ്തിരുന്നു. എന്നാൽ ഷിഹാബുദ്ദീന്‍റെ അറസ്റ്റ് അന്യായമാണെന്നും ഷമീറ ആശുപത്രിയിൽ പോകുന്നത് ഷിഹാബുദ്ദീൻ തടഞ്ഞിട്ടില്ലെന്നുമാണ് ഭാരവാഹികൾ പറയുന്നത്.

പ്രസവ സമയത്ത് വേദന ലഘൂകരിക്കുന്നതിന് അക്യുപങ്ചർ ചികിത്സ തേടുന്നവർ ഉണ്ട്. എന്നാൽ ആശുപത്രികളിൽ പ്രസവിക്കാൻ ആഗ്രഹിക്കുന്നവരെ അതിൽ നിന്നും തടയാറില്ല. അക്യുപങ്ചർ ചികിത്സയെ അംഗീകരിച്ച് കോടതിയും സര്‍ക്കാരും ഉത്തരവിറക്കിയിട്ടുണ്ട്. പ്രകൃതിയോടിണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമാണ് അക്യുപങ്ചർ. ഇതില്‍ പ്രസവത്തിനായി ചികിത്സയില്ലെന്നും ഭാരവാഹികൾ വിശദമാക്കി.

ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുന്നതിനിടെയാണ് പാലക്കാട്‌ സ്വദേശിനി ഷമീന രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടാൻ ആശ വർക്കർമാർ ഉൾപ്പടെ നിർദ്ദേശിച്ചിട്ടും കുടുംബം സമ്മതിച്ചിരുന്നില്ല. പൂന്തുറ സ്വദേശി നിയാസിന്‍റെ രണ്ടാം ഭാര്യയാണ് ഷമീന. മൂന്ന് മക്കൾ ഉണ്ട്. നാലാമത്തെ പ്രസവത്തിനിടെയാണ് മരണം. ആദ്യ ഭാര്യയും മൂത്ത മകളുമാണ് പ്രസവം എടുക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്തിയിരുന്നു. നേമം പൊലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്.

അക്യുപങ്ചർ ചികിത്സ എന്ത്, എങ്ങനെ ? :
5000 വർഷങ്ങൾക്കുമുൻപ് ചൈനയിൽ പ്രചാരത്തിൽ ഉണ്ടായിരുന്നതും 19ാം നൂറ്റാണ്ട് വരെ ലോകത്ത് അറിയപ്പെടാത്തതുമായ ചികിത്സയാണ് അക്യുപങ്ചർ ചികിത്സ. വേദന രഹിതമായി ശരീരത്തിലെ പ്രത്യേക പോയിന്‍റിൽ നേർത്ത സൂചി ഉപയോഗിച്ച് അല്ലെങ്കിൽ സ്പർശിച്ചോ രോഗം സുഖപ്പെടുത്തുന്ന രീതിയാണ് ഇന്ത്യൻ അക്യുപങ്ചറെന്ന് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു (Acupuncture treatment).

ചികിത്സയിൽ രോഗം നിർണയിക്കുന്നത് എങ്ങനെ..? : അക്യുപങ്ചർ ചികിത്സയിൽ രോഗനിർണയം ലാബിനെ അടിസ്ഥാനപ്പെടുത്തിയല്ല. മറിച്ച് രോഗ ലക്ഷണങ്ങളും അതിനനുസൃതമായി ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും നാഡീ പരിശോധനയും ഉൾക്കൊള്ളുന്നതാണ് രോഗനിർണയം. രോഗി അനുഭവിക്കുന്ന അസ്വസ്ഥതകളുടെയും അതേപോലെ ശരീരത്തിൽ പ്രകടമാകുന്ന മാറ്റങ്ങളെയും നാഡീ പരിശോധനയെയും ആശ്രയിച്ചാണ് ചികിത്സ നിർണയിക്കുക.

സൂചി ഉപയോഗിക്കുന്നത് എന്തിന്..? : അക്യുപങ്ചർ ചികിത്സയിൽ ശരീരത്തിലെ ചില പ്രത്യേക പോയിന്‍റുകളിൽ സൂചി കുത്താറുണ്ട്. എന്നാൽ ഇവയിൽ മരുന്ന് നിറയ്‌ക്കാറില്ല. ശരീരത്തിലെ ആന്തരിക അവയവങ്ങളിലെ ഊർജത്തിന്‍റെ ഏറ്റക്കുറച്ചിലുകളെ ക്രമീകരിക്കാൻ വേണ്ടിയുള്ള ഒരു ഉപകരണമായാണ് സൂചി കുത്തുന്നത്. മനുഷ്യ ശരീരത്തിലെ പോയിന്‍റുകളിൽ സൂചി പ്രയോഗിക്കുമ്പോൾ ശരീരത്തിന്‍റെ രോഗശമനശേഷി ഉത്തേജിതമാവുകയും ജീവശക്തി സന്തുലിതമായ രീതിയിൽ അവയവങ്ങളിൽ ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ രോഗശമനം സാധ്യമാകുന്നു എന്നും ഇവര്‍ അവകാശപ്പെടുന്നു.

Last Updated : Feb 26, 2024, 4:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.