ഇടുക്കി : വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകേണ്ടെന്ന് പറയുന്നവർ വിവര ദോഷികളാണെന്ന് ഉടുമ്പൻചോല എംഎൽഎ എം എം മണി. സകലതും നഷ്‌ടപ്പെട്ട മനുഷ്യരെ കൈപിടിച്ച് കയറ്റുവാനുള്ള ശ്രമത്തിനിടയിൽ ചിലർ കുത്തിത്തിരിപ്പ് നടത്തുകയാണെന്നും എംഎം മണി പറഞ്ഞു.
വയനാട് ജനതയെ സഹായിക്കാൻ എല്ലാവരും കൈകോർക്കണമെന്നും വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും എംഎം മണി ആവശ്യപ്പെട്ടു.